തുഞ്ചൻ വിദ്യാരംഭം കലോൽസവത്തിന് മലപ്പുറത്ത് തുടക്കം

thunchan-festival
SHARE

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തുഞ്ചൻ വിദ്യാരംഭം കലോൽസവത്തിന് മലപ്പുറം തിരൂരിൽ തുടക്കമായി. വിദ്യാരംഭത്തിനായുള്ള ഒരുക്കങ്ങളും ഭാഷാപിതാവിന്റെ മണ്ണിൽ അവസാന ഘട്ടത്തിലാണ്.മുൻ വർഷങ്ങളിൽ 5 ദിവസമാണ് വിദ്യാരംഭം കലോൽസവം .എന്നാൽ ഇത്തവണ പ്രളയത്തെ തുടർന്ന് 3 ദിവസമായി ഇതു ചുരുക്കി.എം.ടി വാസുദേവൻ നായരാണ് കലോൽസവം ഉദ്ഘാടനം ചെയ്തത്.എല്ലാ ദിവസവും വൈകുന്നേരം സാംസ്കാരിക പരിപാടികൾ നടക്കും.വിദ്യാരംഭത്തിനുള്ള തയാറെടുപ്പും പൂർത്തിയായി വരുന്നു. നാളെ രാവിലെ 5 മണി മുതലാണ്  എഴുത്തിനിരിപ്പ് ചടങ്ങ് ആരംഭിക്കുക. മുൻ വർഷങ്ങളെ പോലെ  അയ്യായിരത്തോളം  കുരുന്നുകൾ  ആദ്യാക്ഷരം കുറിക്കാൻ ഇത്തവണയും തുഞ്ചൻ പറമ്പിലെത്തും എന്നാണ് പ്രതീക്ഷ.

MORE IN NORTH
SHOW MORE