നിയമങ്ങള്‍ കാറ്റില്‍ പറത്തി റോഡ് നിർമാണം; ഗെയില്‍ പദ്ധതിയുടെ ഭാഗം

gail
SHARE

മലപ്പുറം നഗരത്തോട് ചേര്‍ന്ന് വെസ്റ്റ് കോ‍‍ഡൂരില്‍ ഗെയില്‍ പദ്ധതിയുടെ ഭാഗമായി കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുന്നത് റോഡ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി. തിരൂര്‍-മഞ്ചേരി പാതയിലെ ഇടുങ്ങിയ റോഡില്‍ നിന്ന് ഒന്നര മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നത്.

ഗെയിലിന്റെ നിരീക്ഷണ സ്റ്റേഷന്റെ നിര്‍മാണമാണ് വെസ്റ്റ് കോഡൂരില്‍ പുരോഗമിക്കുന്നത്. ഏറ്റവും തിരക്കേറിയതും എന്നാല്‍ വീതി കുറഞ്ഞതുമായ സംസ്ഥാനപാതയോട് ചേര്‍ന്നാണ് നിര്‍മാണം പുരോഗമിക്കുന്നത്. കുറഞ്ഞത് മൂന്നു മീറ്ററെങ്കിലും റോഡില്‍ നിന്നു മാറി മാത്രമേ സ്ഥിരം കെട്ടിടത്തിന്റെ നിര്‍മാണം നടത്താവൂ എന്നാണ് ചട്ടം. എന്നാല്‍ ഒന്നര മീറ്റര്‍ പോലും അകലമില്ലാതെയാണ് സുരക്ഷാ ജീവനക്കാര്‍ക്ക് വേണ്ടിയുളള കെട്ടിടത്തിന്റെ നിര്‍മാണം.

നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിച്ചെങ്കിലും കെട്ടിട നിര്‍മാണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഗെയില്‍ അധികൃതര്‍ പ്ലാനും സമര്‍പ്പിച്ചിട്ടില്ല. തിരക്കേറിയ തിരൂര്‍-മലപ്പുറം റോഡ് വീതി വര്‍ധിപ്പിച്ച് നിര്‍മാണം ആരംഭിക്കാന്‍ ഒരുങ്ങുബോഴാണ് റോഡിലേക്ക് കയറിയുളള പുതിയ നിര്‍മാണം.

MORE IN NORTH
SHOW MORE