മാനന്തവാടി–കൊറ്റയാടി റോഡ് പിളര്‍ന്നു; ഗതാഗതം നിലച്ചു

wayanad-road
SHARE

വയനാട് മാനന്തവാടി–കൊറ്റയാടി റോഡ് പിളര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ആയിരത്തോളം പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. മുപ്പത് മീറ്ററോളം രൂപത്തില്‍ റോഡ് ഒലിച്ചുപോയിരിക്കുന്നു. ഇനി അക്കരെയും ഇക്കരെയും കടക്കാനാകില്ല. മുന്നൂറോളം കുടുംബങ്ങളുടെ പ്രശ്നമാണ്.

ഒടുവില്‍ നാട്ടുകാര്‍ തന്നെ പാലം പണി തുടങ്ങിയിരിക്കുകയാണ്. കവുങ്ങ് മുറിച്ചിട്ട് താല്‍ക്കാലിക സംവിധാനമാണ് ഒരുക്കുന്നത്. കുന്നിന്‍മുകളില്‍ താമസിക്കുന്ന രോഗികള്‍ക്കും പ്രയമായവര്‍ക്കും പാലത്തിലൂടെ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാകും. നിരവധി സ്കൂള്‍ വിദ്യാര്‍ഥികളും ഇതുവഴി യാത്ര ചെയ്യുന്നു.

വെള്ളം നിറഞ്ഞുകവിഞ്ഞതിനെത്തുടര്‍ന്നാണ് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയത്. തകര്‍ന്നതിന് സമീപമുള്ള അരക്കിലോമീറ്ററോളം ദൂരത്തില്‍ റോഡ് പൊട്ടപ്പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആറാം മൈല്‍ കുണ്ടാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മാനന്തവാടി ദ്വാരകയിലെത്താനുള്ള എളുപ്പവഴികൂടിയാണിത്.

MORE IN NORTH
SHOW MORE