ഏറ്റവും ചെറിയ കറന്‍സി മുതൽ വലിയ കറന്‍സി വരെ; കൗതുകമുണര്‍ത്തി പ്രദര്‍ശനം

exhibition
SHARE

മലപ്പുറം തിരുനാവായയില്‍ ഒരുക്കിയ ശിലായുഗപുരാവസ്തുരേഖാ  പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. പാഠപുസ്തകങ്ങളില്‍ മാത്രം കണ്ട കാര്യങ്ങള്‍ നേരിട്ട് കാണാനുള്ള അവസരമാണ് പ്രദര്‍ശനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.

പഴയകാലത്തെ വീട്ടുപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, വിളക്കുകള്‍ , താളിയോലകള്‍,  ഈ കാഴ്ചകളെല്ലാം  പുതുതലമുറക്ക് പരിചയമില്ലാത്തതായിരുന്നു.ടിപ്പു സുല്‍ത്താന്റെ സൈന്യം ഉപയോഗിച്ച പഞ്ചുരുളി എന്നറിയപ്പെടുന്ന വിസില്‍, മാമാങ്കത്തിനുപയോഗിച്ചിരുന്ന ആയുധങ്ങള്‍, ശിലായുഗത്തിലെ കല്ലുകൊണ്ടുള്ള ആയുധങ്ങള്‍ ,  ബ്രിട്ടീഷ് ഇന്ത്യന്‌‍ നാണയങ്ങള്‍ എന്ിവ പ്രദര്‍ശനം ശ്രദ്ധേയമാക്കി.ലോകത്തിലെ ഏറ്റവും ചെറിയ കറന്‍സിയും വലിയ കറന്‍സിയും  കൗതുകമുണര്‍ത്തുന്ന കാഴ്ചയായി

പ്രാചീന കാലഘട്ടത്തിലെ ആയുധങ്ങളെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് അറിവു പകരാന്‍  

പരിസ്ഥിതി സംഘടനയായ റീഎക്കൗ ആണ്  പ്രദര്‍ശനം സംഘടിപ്പിച്ചത്.  മലപ്പുറം ജില്ലക്കു പുറമേ കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നും കുട്ടികള്‍ പ്രദര്‍ശനത്തെ കുറിച്ചറിഞ്ഞു ഇതു കാണാന്‍ എത്തുന്നുണ്ട്.

MORE IN NORTH
SHOW MORE