അംഗപരിമിതര്‍ക്ക് പ്രത്യാശ നല്‍കുന്ന ഷൗക്കത്തിന്റെ ജീവിതം

shoukath
SHARE

സ്വന്തം ജിവിതകഥ പറഞ്ഞു അംഗപരിമിതര്‍ക്ക് പ്രത്യാശ നല്‍കുകയാണ്   കോഴിക്കോട് മുക്കം സ്വദേശി ഷൗക്കത്ത്.  അരക്കുതാഴെ തളര്‍ന്നതിനാല്‍ ഔപചാരിക വിദ്യഭ്യാസം നേടാന്‍  കഴിയാതിരുന്ന ഷൗക്കത്ത് സ്വയം പഠിച്ച് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി സര്‍ക്കാര്‍ ജോലി നേടിയതാണ് അംഗപരിമതരടക്കമുള്ളവര്‍ക്ക് പ്രചോദനമാകുന്നത്.  

അരക്കുതാഴെ ചലനശേഷിയിലാത്ത  സഫാദെന്ന മിടുക്കന് പോരാടി വിജയിക്കാനുള്ള മന്ത്രമാണ് മുക്കം ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ  ക്ലര്‍ക്ക് ഷൗക്കത്ത് പകര്‍ന്നു നല്‍കുന്നത്. അതും സ്വന്തം ജീവിതത്തെ മാതൃകയായി അവതരിപ്പിച്ച്. പോളിയോ ബാധിച്ച് അരക്കുതാഴെ ചലനശേഷയില്ലാത്ത ഷൗക്കത്ത് വീട്ടിലിരുന്ന് പഠിച്ചാണ് ഉന്നത ബിരുദവും സര്‍ക്കാര്‍ ജോലിയും നേടിയത്. ആകഥയാണ്  ചെറുവാടി സര്‍ക്കാര്‍  ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സഫാദിനോട് പറഞ്ഞത്.

വൈകല്യം ഒന്നിനും തടസമല്ലെന്ന് നേരിട്ടറിയാനായതിന്റെ  സന്തോഷം സഫാദിന്റെ മുഖത്തുമുണ്ട് അരക്കുതാഴെ ചലനശേഷിയില്ലാത്ത വിദ്യാര്‍ഥി പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന  സഫാദിന് ഡോ : എ. പി. ജെ. അബ്ദുൽ കലാമിന്റെ അഗ്നിച്ചിറകുകൾ ഉൾപ്പെടെ കുറെ പുസ്തകങ്ങളും സമ്മാനിച്ചാണ് യാത്രയാക്കിയത്.

MORE IN NORTH
SHOW MORE