കനോലി കനാൽ ശുചീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടു

Canoli-Canal
SHARE

മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ കോഴിക്കോട് കനോലി കനാലിന്റെ ശുചീകരണം ആദ്യഘട്ടം പിന്നിട്ടു. ഓപ്പറേഷന്‍ കനോലികനാലിന്റെ ഭാഗമായി വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോമഗമിക്കുന്നത്.

ജനകീയപങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ആദ്യപടിയായി കനാലിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്. വിവിധ വാര്‍ഡുകളിലെ റസിഡന്റ്സ് അസോസിയേഷനുകള്‍ ശുചീകരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അവധിദിവസങ്ങളില്‍ കൂടുതല്‍ നാട്ടുകാര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

കോരപ്പുഴ മുതല്‍ കല്ലായിപ്പുഴവരെ നീളുന്ന കനോലികനാലില്‍ നിരവധി ഒാവുചാലുകള്‍ അനധികൃതമായി നിര്‍മിച്ചതായി കണ്ടെത്തിയിരുന്നു. ഇവ പൊളിച്ചുനീക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേങ്ങേരിയിലെ നിറവിനാണ് ശുചീകരണച്ചുമതല. മുപ്പതുദിവസംകൊണ്ട് ശുചീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

MORE IN NORTH
SHOW MORE