പ്രളയബാധിതരുടെ ദുരിതാശ്വാസം വൈകുന്നു; പ്രതിഷേധവുമായി മുസ്ലീം ലീഗ്

kattippara
SHARE

കോഴിക്കോട് കട്ടിപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് പുനരധിവാസം വൈകുന്നതിനെതിരെ മുസ്ലീം ലീഗിന്റെ രാപ്പകൽ സമരം. ദുരന്തമുണ്ടായി മൂന്ന് മാസമായിട്ടും ഒരാൾക്കൊഴികെ മറ്റാർക്കും സഹായമെത്തിക്കാൻ സർക്കാരിനായില്ല. വാടക വീട്ടിൽ കഴിയുന്നവർക്ക് സൗജന്യ റേഷൻ പോലും കിട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.   

മൂന്ന് കുടുംബങ്ങളിലെ പതിനാലു പേരെയാണ് ഉരുൾപൊട്ടൽ അപഹരിച്ചത്. ഇരുപത്തിനാല് വീടുകൾ പൂർണമായും ഉപയോഗശൂന്യമായി. ഏക്കർക്കണക്കിന് കൃഷിയിടം ഒലിച്ചു മാറി. പത്ത് ലക്ഷം രൂപ വീതം സർക്കാർ സഹായം പ്രഖ്യാപിച്ചെങ്കിലും ഒരാൾക്കാണ് കിട്ടിയത്. ഏഴ് കുടുംബങ്ങൾ ഇപ്പോഴും വാടക വീട്ടിൽ കഴിയുന്നു. ദുരന്തമുണ്ടായി നൂറ് ദിവസം കഴിഞ്ഞിട്ടും പുനരധിവാസം ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നാണ് ലീഗിന്റെ ആരോപണം.                       

                സൂചനാ സമരത്തിൽ ഫലമുണ്ടായില്ലെങ്കിൽ യു.ഡി.എഫ് പ്രതിഷേധത്തിന് നേതൃത്വം നൽകും. ലീഗ് പ്രവർത്തകർക്കൊപ്പം ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കളും രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.   

MORE IN NORTH
SHOW MORE