പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവർക്ക് പുനരധിവസിപ്പിക്കാനായി പൊന്നാനിയിൽ സ്നേഹബെമ്മാടം

ponnani-snehabemmadam
SHARE

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട പൊന്നാനിയിലെ ദുരിതബാധിരെ പുനരധിവസിപ്പിക്കാനായി സ്നേഹബെമ്മാടം   പദ്ധതി ഒരുങ്ങുന്നു. അമേരിക്കയിലെ മലയാളി അസോസിയേഷന്റെ സഹായത്തോടെയാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുക.  പ്രളയ ദുരിതബാധിതര്‍ക്കുള്ള വീട്ടുപകരണങ്ങള്‍ വിതരണം ചെയ്ത സാന്ത്വന സ്പര്‍ശം ചടങ്ങിലാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്നേഹബെമ്മാടം പദ്ധതി പ്രഖ്യാപിച്ചത്.

പ്രളയത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങളേയും കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് സ്നേഹബെമ്മാടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ നടത്തിയ ശാസ്ത്രീയ സര്‍വേയുടെ   അടിസ്ഥാനത്തിലാണ് ദുരിതബാധിതരെ കണ്ടെത്തിയത്.അമേരിക്കയിലെ മലയാളി അസോസിയേഷനാണ് സ്നേഹകൊട്ടാരങ്ങള്‍ നിര്‍മിക്കാന്‍ സഹായവുമായി എത്തിയത്.ആദ്യ ഘട്ടത്തില്‍ പൊന്നാനി നഗരസഭയില്‍ 17 വീടുകള്‍ നിര്‍മിച്ചു നല്‍കും

തീരദേശത്തു നിന്ന് പുനരധിവസിപ്പിക്കുന്നവരെ താമസിക്കാന്‍ ഫിഷറീസിന്റെ 90 സെന്റ് സ്ഥലത്ത് തീരദേശ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഫ്ലാറ്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.പ്രളയബാധിതര്‍ക്കുള്ള വീട്ടുപകരണങ്ങളും സാന്ത്വന സ്പര്‍ശം ചടങ്ങില്‍ വിതരണം ചെയ്തു.  പൊന്നാനി മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ മണ്ഡലമായി മാറ്റുന്നതിനുള്ള  അനുഗമനം പദ്ധതിയുടെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.