പരപ്പനങ്ങാടി നാടുകാണി പാതയുടെ ജോലികള്‍ വൈകുന്നു; പൊടിശല്യത്തില്‍ വലഞ്ഞ വ്യാപാരികള്‍

parappanangadi-nadukanippatha
SHARE

മലപ്പുറം പരപ്പനങ്ങാടി നാടുകാണി പാതയുടെ നവീകരണ ജോലികള്‍  വൈകുന്നു.പൊടിശല്യത്തില്‍ വലഞ്ഞ വ്യാപാരികള്‍ പ്രക്ഷോഭം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. 10 മാസം മുമ്പ് തുടങ്ങിയതാണ് പരപ്പനങ്ങാടി നാടുകാണി പാതയുടെ നവീകരണ ജോലികള്‍.പ്രവര്‍ത്തി വൈകുമ്പോള്‍ പൊടിശല്യം രൂക്ഷമാണ് .പാതയുടെ ഇരുവശങ്ങളിലുമുള്ള കച്ചവടക്കാര്‍ ഇതിനകം തന്നെ നിരവധി പ്രതിഷേധ പരിപാടികള്‍ നടത്തി. ഏറ്റവും ഒടുവിലത്തേതായിരുന്നു കടയടപ്പു സമരം.പൊതുമരാമത്ത് ഒാഫിസിലേക്ക് മാര്‍ച്ചും നടത്തി.

നാടുകാണി പാതയുടെ നവീകരണവുമായി  ബന്ധപ്പെട്ട എല്ലാ ഘട്ടത്തിലും വ്യാപരികള്‍ സഹകരിച്ചതാണ്.എന്നിട്ടും ഉദ്യോഗസ്ഥര്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നില്ലെന്ന പരാതിയാണ് വ്യാപാരികള്‍ക്കുള്ളത്. ജോലികള്‍ ഇനിയും താമസിച്ചാല്‍ വലിയ രിതിയിലേക്കുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് പോവുമെന്ന മുന്നറിയിപ്പാണ് വ്യാപാരികള്‍ നല്‍കുന്നത്.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.