ഡീസല്‍ വിലവര്‍ധന; വടകരയിലെ ഇരുന്നൂറ് ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

busrr
SHARE

ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് വടകരയിലെ  ഇരുന്നൂറ് ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ ് നിര്‍ത്തിവെയ്ക്കാനാണ്  ഉടമകളുടെ തീരുമാനം. വടകരയില്‍ നിന്ന് ഉള്‍ഭാഗങ്ങളിലേക്കുള്ള  ബസുകളാണ്  സര്‍വീസ് നിര്‍ത്തുന്നത്.

ദിനം പ്രതി ഇന്ധന വില വര്‍ധിക്കുന്നത് ബസ് വ്യവസായത്തെ വന്‍ പ്രതിസന്ധിയിലാണെത്തിച്ചിരിക്കുന്നത്.  ഇതോടെയാണ്  സര്‍വീസ് തന്നെ നിര്‍ത്തിവെയ്ക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. വടകര – പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളാണ് സമരത്തില്‍ പങ്കെടുക്കുക. ഇതിന്റെ മുന്നോടിയായി ഉടമകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നതായി കാണിച്ച് ആര്‍.ടി.ഒയ്ക്ക്  സ്റ്റോപ്പേജിനുള്ള അപേക്ഷ നല്‍കാന്‍ നല്‍കാന്‍ തുടങ്ങി.

പ്രതിസന്ധി മറികടക്കാന്‍  റോഡ്ടാക്സ് അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകുന്നതാണ് സമരത്തിനിറങ്ങാന്‍ ഉടമകളെ പ്രേരിപ്പിച്ചത്.

MORE IN NORTH
SHOW MORE