വടകരയില്‍ അനധികൃത മണ്ണെടുക്കല്‍, രാപകൽ വ്യത്യാസമില്ലാതെ ഖനനം

sand-mining
SHARE

കോഴിക്കോട് വടകരയില്‍ അനധികൃത മണ്ണെടുക്കല്‍ വ്യാപകം. ഖനനത്തിന് ഉപയോഗിച്ചിരുന്ന നാല് ടിപ്പറും നാല് മണ്ണുമാന്തിയും തഹസില്‍ദാരുടെ നേതൃത്വത്തില്‍ പിടികൂടി. പ്രളയത്തെത്തുടര്‍ന്ന് പുഴയുടെ തീരത്തടിഞ്ഞ മണല്‍കടത്ത് സംഘവും സജീവമാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

മേമണ്ട, മുത്തപ്പന്‍മല, മടപ്പള്ളി മേഖലയിലാണ് രാപകല്‍ വ്യത്യാസമില്ലാതെയുള്ള മണ്ണ് ഖനനം. അവധി ദിവസങ്ങളില്‍ കടത്തുന്ന മണ്ണിന്റെ‌യും വാഹനങ്ങളുടെയും അളവും എണ്ണവും കൂടും. പലമേഖലയില്‍ നിന്നും നാട്ടുകാര്‍ പരാതി അറിയിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങിയത്. വരവറിഞ്ഞ് പലയിടത്തും സംഘം പണികള്‍ നിര്‍ത്തി. 

വീട് നിര്‍മാണമുള്‍പ്പെടെയുള്ള ചെറുകിട ഖനനത്തിനായി ജിയോളജി വകുപ്പ് നാമമാത്രമായ അനുമതിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ അനുമതിയുടെ മറവിലാണ് ഒരേസംഘം വ്യത്യസ്ത മേഖലയില്‍ കുന്നിടിച്ച് നിരപ്പാക്കുന്നത്. ഇതോടൊപ്പം മഴക്കാലത്ത് പുഴകളിലൂടെ ഒഴുകിയെത്തിയ മണല്‍ശേഖരം രാത്രികാലങ്ങളില്‍ കടത്തുന്നതായി പരാതിയുണ്ട്. ഇത്തരത്തില്‍ മണ്ണ് കടത്താനായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ലോറിയും ഉദ്യോഗസ്ഥര്‍ പിടികൂടി. 

MORE IN NORTH
SHOW MORE