സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കാൻ സാലിഹ്; കൂട്ട് ഉൾവെളിച്ചം

blind-chess
SHARE

ഉള്‍വെളിച്ചത്തിന്റെ കരുത്തിനെ കൂട്ടുപിടിച്ച് രാജ്യത്തിനായി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോടുകാരന്‍ മുഹമ്മദ് സാലിഹ്.  ജക്കാര്‍ത്തയിലെ പാരാലിമ്പിക്സ് ഏഷ്യന്‍ ഗെയിംസില്‍‌ ബ്ലൈന്‍ഡ് ചെസ് മല്‍സരത്തിലാണ് സാലിഹ് രാജ്യത്തെ  പ്രതിനിധീകരിക്കുന്നത്.

എതിരാളികളെ ചെക്കില്‍ കുരുക്കുക.  കാഴ്ചശക്തിയുള്ളവരെപോലും മിനിറ്റുകള്‍ക്കകം ചതുരംഗത്തില്‍ കീഴ്പ്പെടുത്തുന്ന സാലിഹിന്റെ കഴിവ്, രാജ്യത്തിനു പ്രതീക്ഷ പകരുന്നതാണ്. സംസ്ഥാന ചാമ്പ്യനായ സാലിഹ് രാജ്യാന്തര മല്‍സരങ്ങളെ വെല്ലുവിളിയായാണ് കാണുന്നത്.  

കാഴ്ചയില്ലാത്ത തന്റെ ഇളയ മകള്‍ക്കും കാഴ്ചയുള്ള മൂത്ത മകള്‍ക്കും ചതുരംഗത്തിന്റെ തന്ത്രങ്ങള്‍ പഠിപ്പിക്കുന്ന സാലിഹിന്റെ ഏറ്റവും വലിയ ആഗ്രഹം,  ലോക പാരാലിമ്പിക്സ് മല്‍സരത്തില്‍ പങ്കെടുക്കണമെന്നതാണ്. അതിന്റെ ചുവട്ടുപടിയായാണ് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനെ കാണുന്നത്.  

MORE IN NORTH
SHOW MORE