റോഡ് നന്നാക്കാത്തതിൽ ആത്മഹത്യഭീഷണിയിലൂടെ പ്രതിഷേധം

thalaassery-road-strike
SHARE

തലശേരി ടൗണിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ. ഇറച്ചി വ്യാപാരി സംഘന സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ സത്താർ മുരിക്കോളിയാണ് പിടിയിലായത്.

സംഗമം ജംഗ്ഷനിലെ നാല് നില കെട്ടിടത്തിന്റെ മുകളിൽ കയറിയിരുന്നു സത്താറിന്റെ ആത്മഹത്യ ഭീഷണി. തകർന്ന റോഡുകളിൽനിന്ന് പൊടിയും മണ്ണും ഹോട്ടലുകളിലെ ആഹാരങ്ങളിൽ പടരുന്നുവെന്നാരോപിച്ചാണ് കെട്ടിടത്തിന്റെ മുകളിൽ കയറിയത്. 

ഒ വി റോഡിലെ ഒരു ഹോട്ടലിൽനിന്നും വാങ്ങിയ പലഹാരങ്ങൾ ഇരു കൈകളിലും ഉയർത്തി പിടിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. ഇയാളുടെ ആത്മഹത്യ ഭീഷണിയെ തുടർന്ന് ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് താഴെ ഇറക്കിയത്. മേൽപാലത്തിലെ വൻ ഗർത്തങ്ങൾ അടക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുൻപ് രാവിലെ മുതൽ ഉച്ചവരെ പൊരി വയിലത്ത് ഇയാൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

MORE IN NORTH
SHOW MORE