പ്രളയബാധിതരുടെ അപേക്ഷകൾ അധികൃതർ നിർദയം തള്ളി

village
SHARE

പ്രളയക്കെടുതിയില്‍  ധനസഹായത്തിന് അര്‍ഹരായ പലരും ദുരിതാശ്വാസ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ലെന്ന് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന് കീഴിലെ 900 അപേക്ഷകള്‍ അധികൃതര്‍ കാരണങ്ങളില്ലാതെ തള്ളി. നടപടിയ്ക്കെതിരെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വില്ലേജ് ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

ഇവരുടെ മാത്രമല്ല, ഈ കൂടിയിരിക്കുന്ന മുഴുവന്‍ ആളുകളുടേയും പരാതിയാണിത്. ആദ്യ ഘട്ടത്തില്‍ 1774 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. അതായത് പകുതി ആളുകളും പട്ടികയില്‍ നിന്ന് പുറത്ത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടിക 2274 ആക്കി ഉയര്‍ത്തി. അപ്പോഴും അര്‍ഹരായ 900 പേര്‍ പട്ടികയില്‍ ഇടം പിടിച്ചില്ല. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. 

എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വില്ലേജ് ഓഫീസറുടെ വാദം. പ്രശ്നത്തില്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. 

MORE IN NORTH
SHOW MORE