കൊണ്ടോട്ടി നഗരസഭാധ്യക്ഷയേയും ഉപാധ്യക്ഷയേയും തിരഞ്ഞെടുത്തു

kondotty-nagarasabha
SHARE

കൊണ്ടോട്ടി നഗരസഭാധ്യക്ഷയായി മുസ്‌ലിം ലീഗിലെ കെ.സി.ഷീബയെയും ഉപാധ്യക്ഷയായി കോണ്‍ഗ്രസിലെ കെ.കെ.അയിഷാബിയെയും തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണപ്രകാരമാണ് സ്ഥാനങ്ങള്‍ വച്ചുമാറിയത്. 

കോണ്‍ഗ്രസ്–എല്‍.ഡി.എഫ് സഖ്യമായ മതേതര മുന്നണിയില്‍നിന്ന് ആറുമാസം മുന്‍പാണ് യു.ഡി.എഫ് നഗരസഭാ ഭരണം പിടിച്ചെടുത്തത്. ആദ്യത്തെ ആറുമാസം അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിനും ഉപാധ്യക്ഷസ്ഥാനം ലീഗിനും ലഭിച്ചു. മുന്നണിയിലെ ധാരണപ്രകാരം കഴിഞ്ഞ മുപ്പതിന് അധ്യക്ഷന്‍ സി.കെ.നാടിക്കുട്ടിയും ഉപാധ്യക്ഷ  പാലയ്ക്കല്‍ ഷെറീനയും സ്ഥാനങ്ങള്‍ രാജിവച്ചു. 

ഇന്ന് നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കെ.സി.ഷീബയ്ക്ക് 29 വോട്ട് ലഭിച്ചു. എല്‍.ഡി.എഫിലെ കോഴിപ്പാടന്‍ മനോജിന് പത്ത് വോട്ടും. എസ്.ഡി.പി.ഐ അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസിലെ കെ.കെ.അയിഷാബിയാണ് പുതിയ ഉപാധ്യക്ഷ. പി.പി.സൗബിയ ആയിരുന്നു എല്‍.ഡി.എഫിന്റെ ഉപാധ്യക്ഷ സ്ഥാനാര്‍ഥി.

MORE IN NORTH
SHOW MORE