വെള്ളമില്ല, കാഞ്ഞങ്ങാട് പൊതുശുചിമുറികൾ പൂട്ടിയിട്ട നിലയിൽ

kanjangad-toilets
SHARE

നിർമ്മാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും നോക്കുകുത്തിയായി കാഞ്ഞങ്ങാട് പുതിയകോട്ടയിലെ പൊതുശുചിമുറികൾ. വെള്ളമില്ലെന്ന കാരണം പറഞ്ഞാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ടിയിരുന്ന ശുചിമുറികൾ നഗരസഭ വെറുതെ പൂട്ടിയിട്ടിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം  കാടുമൂടി നാശത്തിന്റെ വക്കിലാണ്. 

ദിവസേന നൂറ് കണക്കിനാളുകളാണ് കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാര കേന്ദ്രമായ പുതിയകോട്ടയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. ഇവർക്കെല്ലാം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയേറിയതോടെ കഴിഞ്ഞ ഭരണസമിതി പൊതുശുചിമുറികൾ നിർമ്മിച്ചു. എന്നാൽ വെള്ളമെത്താത്തതിനെത്തുടർന്ന് ഈ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തില്ല. ഭരണമാറ്റമുണ്ടായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ വെള്ളമെത്തിക്കാനുള്ള ഒരു നടപടിയും നാളിതുവരെ നഗരസഭ സ്വകരിച്ചിട്ടില്ല. ഇതോടെ പുതിയകോട്ടയിലെത്തുന്നവർ പ്രഥമിക ആവശ്യങ്ങൾ നിറവേറ്റാൻ മാർഗമില്ലാതെ വലയുകയാണ്.  

നിലവിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം കാടുമൂടി നശിക്കുകയാണ്. ഇരുട്ടുവീഴുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇവിടം. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകേണ്ട ഒരു പദ്ധതിയാണ് നഗരസഭയുടെ കെടുകാര്യസ്ഥതയുടെ സ്മാരകമായി ഇങ്ങനെ നിലകൊള്ളുകയാണ്.ഈ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള ഇടപെടലുകൾ ബന്ധപ്പെട്ടവരിൽ നിന്നുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. 

MORE IN NORTH
SHOW MORE