ഇരുട്ടിന്റെ മറവിലെ മാലിന്യം തള്ളലിൽ വലഞ്ഞ് മാഹിക്കാർ

mahe-waste
SHARE

മാഹിയിൽ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. സബ് ജയിലിന് സമീപംമാത്രം ലോഡ് കണക്കിന് മാലിന്യമാണ് തളളിയിരിക്കുന്നത്. 

രാത്രിയുടെ മറവിലെത്തുന്നവരാണ് പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത്. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ കേരളത്തില്‍നിന്നുള്ള മാലിന്യവും എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡരികിലാണ് വ്യാപകമായി ഇവ ഉപേക്ഷിക്കുന്നത്. സബ് ജയിലിന് സമീപം മാലിന്യം ഇട്ടതോടെ ജയിലിനകത്തുള്ള തടവുകാരും ജീവനക്കാരും ദുർഗ്ഗന്ധം കാരണം ബുദ്ധിമുട്ടിലായി. നഗരസഭ നീക്കം ചെയ്യുന്നുണ്ടെങ്കിലും അതേ സ്ഥലങ്ങളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണ്.

മാലിന്യനിക്ഷേപം തടയാന്‍ മാഹി മേഖലയില്‍ സിസിടിവി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

MORE IN NORTH
SHOW MORE