കുറ്റ്യാട്ടൂരിലെ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിനെതിരെ പരാതി

kuttiyattor-waste
SHARE

കണ്ണൂർ കുറ്റ്യാട്ടൂരിലെ ആളൊഴിഞ്ഞ പറമ്പിൽ കോഴിക്കോട് ജില്ലകളിലെ പഞ്ചായത്തുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ കുഴിച്ച് മൂടുന്നു. ആശുപത്രി മാലിന്യം ഉള്‍പ്പടെയാണ് കരാറെടുത്തവര്‍ സ്വകാര്യ വ്യക്തിയുടെ സഹായത്താല്‍ അശാസ്ത്രീയമായി സംസ്കരിക്കുന്നത്. 

കാര്യാംപറമ്പില്‍ ചെങ്കല്‍ ഖനനം കഴിഞ്ഞ പ്രദേശങ്ങളിലാണ് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്. കുറയെ മാലിന്യം കുഴിച്ച് മൂടുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ, ബാലുശേരി തുടങ്ങിയ മേഖലകളില്‍നിന്നാണ് ഇവ കൊണ്ടുവന്നത്. രാത്രിയിലായതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കഴിഞ്ഞദിവസം രാത്രി വലിയ ലോറി കാട്ടിലേക്ക് കയറിപോകുന്നത് കണ്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. 

ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസില്‍ പരാതി നല്‍കാനാണ് പ‍ഞ്ചായത്തിന്റെ തീരുമാനം. എന്നാല്‍ ശാസത്രീയമായാണ് മാലിന്യസംസ്കരണം നടത്തുന്നതെന്നാണ് സ്ഥലം ഉടമയുടെ വാദം.

MORE IN NORTH
SHOW MORE