ഗെയിൽ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

kozhikode-farming-gail
SHARE

ഗെയില്‍ പ്രകൃതിവാതക പൈപ്പ് ൈലന്‍ സ്ഥാപിക്കാനായി ഭൂമിയേറ്റെടുത്ത പ്രദേശങ്ങളില്‍ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍. നിര്‍മാണം പാതിവഴിയിലാതോടെ കൃഷിയിടത്തിലേക്കിറങ്ങാന്‍ പോലും ഉടമകള്‍ക്ക് അനുമതിയില്ല.  കൂറ്റന്‍ യന്ത്രങ്ങളിറക്കാനായി  പാടങ്ങള്‍ മണ്ണിട്ട് നികത്തിയതോടെ  മേഖലയില്‍ നെല്‍കൃഷി അസാധ്യമാക്കുകയും ചെയ്തു. ഇതോടെ വീണ്ടും സമരത്തിനിറങ്ങാനൊരുങ്ങുകയാണ് നാട്ടുകാര്‍

വാഴയും നെല്ലും മാറി മാറി കൃഷി ചെയ്തിരുന്ന  കാരശേരിയിലെ വയലിലെ കാഴ്ചയാണിത്. വയലിന്റെ ഒത്തനടുവിലൂടെ കിടങ്ങുകുഴിച്ച് പൈപ്പിട്ടതോടെ പാടശേരഖത്തിന്റെ സ്വഭാവം തന്നെ മാറി മറിഞ്ഞു. കൃഷി നിലച്ചു. പാടമാകെ പാഴ്ച്ചെടികള്‍ നിറഞ്ഞു. പൈപ്പിടാനായി കുഴിച്ച കിടങ്ങ് പൂര്‍ണമായിട്ട് നികത്താത്തിനാല്‍  കൃഷി അസാധ്യമായി.

ഗെയില്‍ നിര്‍മാണം നടക്കുന്ന മേഖലയിലെ  ഏകദേശ ചിത്രമാണിത്. തെങ്ങും കവുങ്ങും നെല്ലുമുടക്കമുള്ള കൃഷികളെല്ലാം നിലച്ചു. പണി പൂര്‍ത്തിയാക്കി കിളച്ചുമറിച്ച ഭൂമി വിട്ടുനല്‍കാത്തതാണ് പ്രധാന പ്രശ്നം. മിക്കയിടങ്ങളിലും   അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ബോര്‍ഡ് സ്ഥാപിച്ചതിനാല്‍ സ്ഥലമുടമകള്‍ പോലും മടിച്ചുനില്‍ക്കുകയാണ്.

പിഴുതെറിഞ്ഞ കൃഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെങ്കിലും ഭൂമിയുടെ ഉപയോഗാവകാശം ഏറ്റെടുത്തതിന് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല .ഇതില്‍ പ്രതിഷേധിച്ചാണ്  വീണ്ടും സമരത്തിനിറങ്ങാന്‍ ഭൂഉടമകള്‍ തീരുമാനിച്ചത്

MORE IN NORTH
SHOW MORE