വേതന വർധന വേണമെന്നാവശ്യം; ബസ് ജീവനക്കാര്‍ അനിശ്ചിതകാലസമരത്തിൽ

kozhikode-bus-strike
SHARE

കോഴിക്കോട് ബേപ്പൂര്‍ റൂട്ടില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി. സമരത്തില്‍ പങ്കെടുക്കാതെ സര്‍വ്വീസ് നടത്തിയ ബസ്സുകള്‍ ജീവനക്കാര്‍ വഴിയില്‍ തടഞ്ഞു. മൂന്നുമാസം മുമ്പ് നോട്ടീസ് നല്‍കിയിട്ടും ഉടമകള്‍ അനുകൂല സമീപനം സ്വീകരിച്ചില്ലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. 

കോഴിക്കോട് സിറ്റിയില്‍ ഏറ്റവും കൂടുതല്‍ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടാണ് ബേപ്പൂര്‍. ജീവനക്കാരുടെ സമരം കാരണം റൂട്ടില്‍ പൊതുഗതാഗതം സ്തംഭിച്ചു. പ്രതിദിന ബാറ്റയില്‍ 80 രൂപ വര്‍ധിപ്പിക്കണമെന്നാണ് ജീവനക്കാരുെട ആവശ്യം. ലേബര്‍ ഒാഫീസര്‍ വിളുച്ചുചേര്‍ത്ത യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന ബസ് ഉടമകള്‍ കൂലിവര്‍ധിപ്പിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സമരം തുടങ്ങിയത്,സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിലാണ് സമരം 

എന്നാല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ട പ്രകാരം വേതന വര്‍ധന അനുവദിച്ച ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ ശ്രമിച്ചത് തൊഴിലാളികള്‍ തടഞ്ഞു. ബേപ്പൂര്‍ സ്റ്റാന്റില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച ബസ്സില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ കൂട്ടത്തോടെ കയറി യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിച്ചു,പൊലീസ് സഹായത്തോടെ സര്‍വ്വീസ് തുടര്‍ന്നെങ്കിലും മറ്റുബസ്സുകള്‍ സ്റ്റാന്റില്‍ പിടിച്ചിട്ടു.

MORE IN NORTH
SHOW MORE