പ്രളയം; കോഴിക്കോട്ടെ ചെരിപ്പ് നിര്‍മ്മാണ യൂണിറ്റുകളുടെ പ്രവർത്തനം ഭാഗികമായി ‌പുനരാരംഭിച്ചു

chappal-company.png-n
SHARE

പ്രളയശേഷം പ്രവര്‍ത്തനം നിര്‍ത്തിവെച്ച കോഴിക്കോട്ടെ ചെരിപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍ പൂര്‍ണമായും ‌പുനരാരംഭിച്ചിട്ടില്ല . ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളുടെ തൊഴിലും ജീവിതവുമാണ് ഇതോടെ വഴിമുട്ടിയിരിക്കുന്നത്. 

യന്ത്രതകരാറുകള്‍ പരിഹരിച്ച് നിര്‍മ്മാണം പുനരാരംഭിയ്ക്കാന്‍ ഇനിയും സാധാക്കാത്ത കമ്പനികള്‍ ഉണ്ട്,പ്രളയമുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ചില കമ്പനികളെങ്കിലും പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയത്.കമ്പനികള്‍ അനിശ്ചിതമായി പൂട്ടിയിട്ടാല്‍ തൊഴിലാളികളുടെ അന്നംമുട്ടും.ഇതര സംസ്ഥാന തൊഴിലാളികളാണ് നിര്‍മ്മാണ യൂണിറ്റുകളിലേറെയും. 

ഉല്‍പ്പാദനത്തില്‍മാത്രമല്ല വിതരണത്തിലും കുറവുണ്ടായിട്ടുണ്ട്,മാര്‍ക്കറ്റില്‍ നിന്നും പ്രളയമാന്ദ്യംവിട്ടുമാറിയിട്ടില്ല.ചെരിപ്പുകളുടെ വിതരണത്തൊടൊപ്പം മാര്‍ക്കറ്റില്‍‌ നിന്നുള്ള വരുമാനത്തിലും കുറവുണ്ട്.ഇതിനിടയിലാണ് സ്വന്തം നിലയ്ക്ക് നഷ്ടം നികത്തി കമ്പനികള്‍ പുനരാരംഭിയ്ക്കേണ്ടി വരുന്നത്.

സര്‍ക്കാര്‍ സഹായംകിട്ടി കമ്പനികള്‍ പുനരാരംഭിയ്ക്കാന്‍ കാത്തിരിയ്ക്കാന്‍ ആകില്ല കടംവാങ്ങിയും സമ്പാദ്യങ്ങള്‍ വകമാറ്റിയും മാര്‍ക്കറ്റില്‍ തിരിച്ചെത്താനുള്ള നെട്ടോട്ടത്തിലാണ് ചെരിപ്പുവ്യവസായികള്‍.ഇതിനിടയില്‍ സര്‍ക്കാര്‍ സഹായം മാത്രമാണ് നേരിയ പ്രതീക്ഷ നല്‍കുന്നത്.

MORE IN NORTH
SHOW MORE