ഭാരതപ്പുഴയുടെ പ്രളയകാല വിശേഷങ്ങളും തുടര്‍സംരക്ഷണവും പങ്കുവച്ച് നിളാസംഗമം

nila-sangamam-t
SHARE

പ്രളയകാലത്തെ ഭാരതപ്പുഴയുടെ വിശേഷങ്ങളും തുടര്‍സംരക്ഷണവും പങ്കുവച്ച് നിളാസംഗമം. പാലക്കാട് തൃത്താല വെളളിയാങ്കല്ലിലെ മണല്‍പരപ്പിലായിരുന്നു നാട്ടുകാരുടെ വേറിട്ട കൂട്ടായ്മ.

പ്രളയത്തിലൂടെ പുഴ നമ്മോട് പറഞ്ഞത് എന്തായിരുന്നു ? കലിതുള്ളിയെത്തിയ മഴവെളളപ്പാച്ചില്‍ കണ്ട് പേടിച്ചവര്‍ എത്രപേരുണ്ട് ഇങ്ങനെ ചോദ്യവും ഉത്തരവുമായി ചെറിയൊരുകൂട്ടായ്മയാണ് ഭാരതപ്പുഴയുടെ വലിയ മണല്‍പരപ്പില്‍ ഒത്തുചേര്‍ന്നത്.

ആലൂർ ഒരുമയെന്ന സംഘടന ''പ്രളയ പാഠങ്ങൾ പഠിക്കാം" എന്ന പേരിൽ സംഘടിപ്പിച്ച നിളാ സംഗമം തൃത്താല വെള്ളിയാങ്കല്ലിലായിരുന്നു. ജനപ്രതിനിധികൾ, പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകർ ഇങ്ങനെ കൂടിച്ചേരലുകള്‍ക്കെല്ലാം ഒരേ ലക്ഷ്യം പുഴ സംരക്ഷണം.

ചർച്ചകളും, പ്രതികരണങ്ങളും, പ്രതിഷേധങ്ങളും, കവിതകളുമൊക്കെയായപ്പോള്‍ പുഴ കാണാനെത്തിയവരും പിന്തുണ നല്‍കി.

നദികൾ ഇനിയും ജീവിക്കണം. മണൽ സംരക്ഷിക്കണം. സർക്കാർ സംവിധാനങ്ങൾ മാത്രം പോരാ. സംരക്ഷണ ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ.

പുഴ സംരക്ഷണത്തിന് കഴിഞ്ഞദിവസം പട്ടാമ്പി താലൂക്കിൽ ജനപ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയുo യോഗം ചേർന്നിരുന്നു. വരും ദിവസം തൃത്താല മണ്ഡലത്തിലെ ഭാരതപ്പുഴയോട് ചേര്‍ന്നുളള പഞ്ചായത്തിലുളളവരെ പങ്കെടുപ്പിച്ച് ജാഗ്രത സമിതികൾ രൂപീകരിക്കാനാണ് തീരുമാനം.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.