പ്രളയത്തിൽ മുങ്ങിയ വ്യവസായം; അതിജീവനം തേടി ചെരിപ്പുകമ്പനികൾ

കോഴിക്കോട്ടെ  നൂറിലധികം ചെറുകിട ചെരിപ്പുകമ്പനികളാണ്  വെള്ളപൊക്കത്തില്‍  മുങ്ങിയത്. മൂന്നു രാത്രിക്കിടെ   20കോടി രൂപയുടെ വസ്തുകകള്‍ ചെറുവണ്ണൂര്‍, ഫറോക് മേഖലയില്‍ വെള്ളത്തിനടിയിലായി  . 

പ്രളയകാലത്ത് കോഴിക്കോട്ടെ ചെരിപ്പുനിര്‍മ്മാണ യൂണിറ്റുകളുടെ അവസ്ഥയാണിത്. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപൊക്കം വ്യവസായത്തെ തന്നെ തകര്‍ത്തു.ഒാണം പെരുന്നാള്‍ സീസണ്‍ മുന്‍കൂട്ടി സ്റ്റോക്ക് ചെയ്ത ചെരിപ്പുകളെല്ലാം വെള്ളത്തിലായി,അസംസ്കൃത വസ്തുക്കളും പാകിങ് ബോക്സുകളും അപ്പാടെ നശിച്ചു. യന്ത്രങ്ങളുടെ തകരാറാണ് കനത്ത നഷ്ടമുണ്ടാക്കിയത്

ജില്ലയില്‍ ഫറോക്ക് ചെറുവണ്ണൂര്‍ ഒളവണ്ണ പഞ്ചായത്തുകളിലായി നൂറിലധികം െചറുകിട നിര്‍മ്മാണ ചെരുപ്പ് യൂണിറ്റുകളുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ചെരിപ്പ് നിര്‍മ്മാണ് യൂണിറ്റുകള്‍ ഉള്ളതും  ഈ മേഖലയിലാണ്. താഴ്ന്ന പ്രദേശങ്ങളിലാണ് ഏറെയും പ്രവര്‍ത്തിക്കുന്നത്. വ്യാവസായിക മേഖലയുടെ നഷ്ടം ജില്ലാവ്യവസായ കേന്ദ്രം വഴി ശേഖരിക്കുന്നുണ്ട്. നിലവില്‍ 76 കമ്പനികള്‍ ഇതിനകം നഷ്ടകണക്കുകള്‍ നല്‍കി കഴിഞ്ഞു. ഇനിയും കമ്പനികള്‍ നല്‍കാനുണ്ട്. 

ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്ത ചെറുകിട യൂണിറ്റുകളാണ് ഏറെയും. ബാങ്ക് വായ്പ ഉള്ളവര്‍ക്ക് വായ്പയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിച്ചേക്കാം.

കോടികളുടെ പിന്‍ബലമുള്ള വന്‍കിട വ്യവസായികളല്ല ഇവരാരും പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ വ്യവസാത്തെ ആശ്രയിച്ച് ജീവിക്കുന്നത് പ്രളയക്കെടുതിയില്‍ സര്‍ക്കാര്‍ ഇവര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ തകരുന്നത് ഒരു വ്യവസായം മാത്രമല്ല കുറെ പാവപ്പെട്ടവരുടെ തൊഴിലും കൂലിയുമാണ്.