മരച്ചില്ലകൾ മുറിച്ചപ്പോൾ നീർ കാക്കകൾ ചത്തത്തിൽ തൊഴിലാളികളേയും പ്രതിയാക്കും

alacode-wood-cut-t
SHARE

മലപ്പുറം ചങ്ങരംകുളം ആലങ്കോട് വില്ലേജ് ഓഫിസ് പരിസരത്തെ മരച്ചില്ലകൾ മുറിച്ചുമാറ്റിയപ്പോൾ നീർ കാക്കകൾ ചത്തുവീണ സംഭവത്തിൽ മരം മുറിച്ച തൊഴിലാളികളേയും പ്രതിയാക്കും.അതേ സമയം പരിസ്ഥിതി പ്രവർത്തകർ വില്ലേജ് ഓഫിസിന് സമീപം പ്രതിഷേധ സംഗമം നടത്തി.

മരച്ചില്ലകൾ മുറിച്ചുമാറ്റിയതിനെ തുടർന്ന് പക്ഷികൾ  ചത്തൊടുങ്ങിയ സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.പരിസ്ഥിതി പ്രവർത്തകർ ആലംങ്കോട് വില്ലേജ് ഓഫിസിനു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

ആലംങ്കോട് വില്ലേജ ഓഫിസിൽ എത്തു വരുടേയും വഴിയാത്രക്കാരുടേയും ശരീരത്തിൽ പക്ഷികാഷ്ഠം വീഴുന്നു എന്ന പരാതിയിലാണ്  മരത്തിന്റെ ചില്ലകൾ മുറിച്ചത്.മരം മുറിക്കാൻ നിർദ്ദേശം നൽകിയ വില്ലേജ് ഓഫിസറെ പ്രതി ചേർത്താണ് വനം വകുപ്പ് കേസെടുത്തത്.മരം മുറിച്ച തൊഴിലാളികളേയും കേസിൽ പ്രതി ചേർക്കും. രണ്ടു ദിവസത്തിനകം വില്ലേജ് ഓഫിസറുടെ മൊഴി രേഖപ്പെടുത്തും. വനം വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്.അതേസമയം സംഭവ സ്ഥലത്തു നിന്ന് ജീവനോടെ കണ്ടെത്തിയ പക്ഷി കുഞ്ഞുങ്ങളെ ഇന്ന് തൃശൂർ മൃഗശാലയിലേക്ക് മാറ്റും

MORE IN NORTH
SHOW MORE