സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ ഉപയോഗിക്കാവുന്ന ആപ്പുമായി സ്റ്റാര്‍ട്ടപ് കമ്പനി

startup-app-t
SHARE

സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി കോഴിക്കോട്ടെ സ്റ്റാര്‍ട്ടപ് കമ്പനി. ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിലെ കമ്പനി വികസിപ്പിച്ചെടുത്ത ക്യൂകോപ്പിയെന്ന ആപ്പാണ്  ടെക് ലോകത്ത് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ േമയില്‍ പുറത്തിറക്കിയ ആപ്പ് ഉപയോഗിക്കുന്നവരില്‍  ആരോഗ്യവകുപ്പും സിറ്റി ട്രാഫിക് പൊലീസുമടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളുണ്ട്.

പ്രളയം  വന്നുപോയി. ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു.പോരായമകള്‍ കൃത്യമായി ബോധ്യപെടുത്തി. നിര്‍ണായക സമയങ്ങളില്‍ അടിയന്തിര സന്ദേശങ്ങള്‍ നല്‍കാനുള്ള സംവിധാനം പോലും കാര്യക്ഷമമല്ലെന്നതായിരുന്നു പോരായ്മകളില്‍ പ്രധാനം. സമൂഹമാധ്യമങ്ങളിലെ സര്‍ക്കാര്‍ ഇടപടെലുകള്‍ക്കൊപ്പം വ്യാജന്‍മാരും പ്രചരിച്ചതോടെ ആധികാരികത വലിയ ചോദ്യചിഹ്നവുമായി. ഇവിടെയാണ് കോഴിക്കോട്ടെ സ്റ്റാര്‍ട്ടപ് കമ്പനിയൊരുക്കിയ മൊൈബല്‍ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നത്.  പൊലീസ്,  ആരോഗ്യവകുപ്പ്,  അഗ്നിശമന സേന തുടങ്ങിയവര്‍ക്കൊക്കെ ക്യു കോപ്പിയില്‍ അക്കൗണ്ട് തുടങ്ങാം.  ഈ അക്കൗണ്ട് നമ്പര്‍ സേവ് ചെയ്യുന്ന മൊബൈലുകളിലെല്ലാം  ബന്ധപെട്ട വകുപ്പുകളില്‍ നിന്നുള്ള അറിയിപ്പുകളും സന്ദേശങ്ങളും കൃത്യമായി എത്തും.

വൈറസിനേക്കാള്‍ വേഗത്തില്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങളായിരുന്നു നിപ്പ പകര്‍ച്ചവ്യാധിയുടെ കാലത്ത് ആരോഗ്യവകുപ്പിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ മറികടന്നതും  ക്യൂകോപ്പിയെ കൂട്ടുപിടിച്ചായിരുന്നു

ആപ്പ്  വഴി  സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന ആശങ്കയും വേണ്ട. ആപ്പ് വഴി  ബന്ധപെടാന്‍ മൊബൈല്‍ ഫോണ്‍ നമ്പറടക്കമുള്ളവ നല്‍കേണ്ടതില്ല.

MORE IN NORTH
SHOW MORE