പൊന്നാനിയിൽ നടത്തിയ മഴക്കെടുതി ശാസ്ത്രീയ സർവേ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

ponnani-survey-t
SHARE

മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടത്തിയ ശാസ്ത്രീയ സർവേ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു.   സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ ഇക്കാര്യത്തില്‍  മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

കുറ്റിപ്പുറം എം.ഇ.എസ് കോളജിലെ വിദ്യാർഥികൾ വീടുകളിൽ എത്തി മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് സർവേ നടത്തിയത്.പ്രളയത്തിൽ വീടുകളിൽ നിന്ന് നഷ്ടമായ വസ്തുക്കൾ ,രേഖകൾ,കേടുവന്ന ഉപകരണങ്ങൾ എന്നിവയുടെ കണക്കുകൾ ഈ ആപ്ലിക്കേഷൻ വഴി രേഖപ്പെടുത്തി.ഇതിനു പുറമെയാണ് ആകാശ സർവേ നടത്തി വീടുകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. കേരളത്തിൽ പൊന്നാനിയിൽ മാത്രമാണ് ഇത്തരത്തിലുള്ള ശാസ്ത്രീയ സർവേ നടന്നത്

സർവേയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ 463 വീടുകളാണ് പരിശോധിച്ചത്.ഇതിൽ 75 വീടുകൾ വാസയോഗ്യമല്ല. ഇവിടങ്ങളിലെ  ജനങ്ങളുടെ പുനരധിവാസം ചർച്ച ചെയ്യാൻ ബുധനാഴ്ച പ്രളയാനന്തര ജനസഭ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ യോഗം ചേരും

MORE IN NORTH
SHOW MORE