വെള്ളിയാങ്കല്ല് പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നതില്‍ പരിശോധന കൂട്ടണമെന്ന് നാട്ടുകാര്‍

velliyamkallu-t
SHARE

പാലക്കാട് തൃത്താല വെള്ളിയാങ്കല്ല് പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നതില്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍. സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റിങില്‍ ഉള്‍പ്പെടെ പാളിച്ചയുണ്ടായെന്നാണ് ആക്ഷേപം. ഷട്ടറുകളില്‍ അറ്റകുറ്റപ്പണി നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി ശക്തമാണ്.

വെളളിയാങ്കല്ല് റെഗുലേറ്റര്‍ പാലത്തിനോട് ചേര്‍ന്ന് 41 മീറ്റർ നീളത്തില്‍ സംരക്ഷണഭിത്തി തകരുകയും ഏഴര മീറ്ററിലധികം ഉയരത്തിൽ നൂറ് മീറ്റര്‍ നീളത്തില്‍ തടയണ ബണ്ടിന് വിളളലുമുണ്ടായി.പ്രളയകാലത്ത് ഭാരതപ്പുഴയിലെ കുത്തൊഴുക്കില്‍ ഭിത്തിക്കുണ്ടായ ബലക്ഷയമെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം

എന്നാല്‍ സുരക്ഷാഭിത്തിയുടെ തകർച്ചക്ക് കാരണം നിർമാണത്തിലെ പാളിച്ചയെന്നാണ് നാട്ടുകാരുടെ പരാതി. കൂടുതല്‍ പരിശോധന നടത്തി നിര്‍മാണ തകരാര്‍ കണ്ടെത്തണം. അഞ്ച് ഇഞ്ച് കനത്തിലും ഒരു അടി വീതിയിലു‌ം കോൺക്രീറ്റ് ചെയ്താണ് സംരക്ഷണഭിത്തി നിര്‍മിച്ചത്. ആവശ്യമായ വലുപ്പമുളള ഇരുമ്പു കമ്പി കോണ്‍ക്രീറ്റിങില് ഉപയോഗിച്ചതായി കാണുന്നില്ല.

റെഗുലേറ്ററിന്റെ ഷട്ടറുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്നാണ് മറ്റൊരു പരാതി. മിക്ക ഷട്ടറുകളും ഉയര്‍ത്താനോ താഴ്്ത്താനോ കഴിയാത്തത് പ്രളയകാലത്ത് ദുരിതം ഇരട്ടിയാക്കി. റഗുലേറ്റര്‍ സംരക്ഷിക്കാത്ത ഉദ്യോഗസ്ഥരുടെ വീഴ്ചക്കെതിരെ പരാതി വ്യാപകമാണ്. 

MORE IN NORTH
SHOW MORE