ഷട്ടറിൽ വന്മരങ്ങൾ കുടുങ്ങി; ഫയർഫോഴ്സിന്റെ സാഹസിക ഇടപെടൽ

fireforce-1
SHARE

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറിനുള്ളിൽ വലിയ മരങ്ങൾ കുടുങ്ങി.  മുക്കം ഫയർഫോഴ്സ് സാഹസികമായാണ് ഇത് മുറിച്ച് നീക്കിയത്. 

ചാലിയാറിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നതോടെ അധികൃതരുടെ നിർദേശപ്രകാരം ഷട്ടർ താഴ്ത്തിയിരുന്നു. ഈ സമയത്താണ് വലിയ മരങ്ങൾ കുടുങ്ങി കിടക്കുന്നത് കണ്ടത്. 

അഞ്ച് ഷട്ടറിനുള്ളിൽ വലിയ മരങ്ങൾ കുടുങ്ങിയിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഒരു ഭാഗം മുറിച്ചതോടെ ബാക്കി താഴേക്ക് ഒഴുകിപ്പോയി. കുന്ദമംഗലം എം എൽ എ പി ടി എ റഹീമിന്റെ ഇടപെടലാണ് ഫയർഫോഴ്സിനെ എത്തിച്ചത്

കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുളക്കൂട്ടം മൽസ്യതൊഴിലാളികൾ നീക്കം ചെയ്തിരുന്നു. ചെറിയ മരങ്ങളും കാടുകളും ഇനിയുമുണ്ട്. കാലക്രമേണ നീങ്ങി പോകുമെന്ന പ്രതീക്ഷയിലാണ് ഇവർ. 

MORE IN NORTH
SHOW MORE