മാനന്തവാടി-കല്പറ്റ റോഡിലെ തോണിച്ചാലിൽ റോഡ് ഇടിഞ്ഞുതാഴുന്നു

mananthavadi-road-t
SHARE

സംസ്ഥാനപാതയായ മാനന്തവാടി-കല്പറ്റ റോഡിലെ തോണിച്ചാലിൽ റോഡ് ഇടിഞ്ഞുതാഴുന്നു. അപകട ഭീഷണിയിലാണ് ഇത് വഴിയുള്ള യാത്ര. ബന്ദിപ്പൂരിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ രാത്രി സമയം ഇതുവഴിയാണ് കര്ണാടകയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. 

മാനന്തവാടി കല്പറ്റ പാതയിലെ തോണിച്ചാൽ ഇറക്കത്തിലാണ് പ്രളയകാലത്തു മണ്ണിടിഞ്ഞത്.   ദിവസംതോറും ഇടിയലിന്റെ വ്യാപ്തി കൂടി വന്നു. ഇപ്പോഴും ഇടിയുന്നുണ്ട്.  റോഡിന്റെ പകുതിയിലൂടെമാത്രമേ വാഹനങ്ങൾ പോവുകയുള്ളൂ. അപകടഭീഷണിയിലായ ഭാഗം റിബൺകെട്ടി തിരിച്ചിട്ടുണ്ട്. ഒരു ഭാഗത്തുകൂടിമാത്രം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

ജില്ലാ ആസ്ഥാനമായ കല്പറ്റയെ വടക്കേ വയനാടുമായും കണ്ണൂരുമായും ബന്ധിപ്പിക്കുന്ന പാതയാണിത്. വിവിധ ജില്ലകളിൽനിന്നും ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി മറ്റ് സ്വകാര്യ വാഹനങ്ങളും രാത്രിയിൽ ഇതുവഴിയാണ് കടന്നുപോവുന്നത്. 

പൊതുമരാമത്ത് അധികൃതർ റോഡിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ തുടർ പ്രവർത്തനങ്ങൾക്ക് വേഗതയില്ല. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.