ഭാരതപ്പുഴയിലെ അനധികൃത മണലെടുപ്പ് തടയാൻ കർശന നടപടി

bharathapuzha-sand-t
SHARE

ഭാരതപ്പുഴയിലെ  അനധികൃത മണലെടുപ്പ് തടയാൻ കർശന നടപടിയുമായി റവന്യൂ-പൊലിസ് വകുപ്പുകള്‍. മണൽ വാരുന്നവർക്കും കടത്തുന്നവർക്കുമെതിരെ മോഷണകുറ്റം ചുമത്തുന്നതുൾപ്പടെയുള്ള നിയമ നടപടി സ്വീകരിക്കും

പ്രളയത്തെ തുടർന്ന് ഭാരതപ്പുഴ കരകവിഞ്ഞൊഴുകി. വൻ തോതിൽ മണൽ നിറഞ്ഞു.ഈ മണൽ നില നിർത്തി പുഴ സംരക്ഷിക്കാനായുള്ള നടപടി ആണ് ആരംഭിച്ചത്.ഇതിന്റെ ഭാഗമായാണ്  റവന്യൂ-പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിൽ ചേർന്നത്. മണൽ വാരുന്നവർക്കും കടത്തുന്നവർക്കും ശേഖരിച്ചു വക്കുന്ന സ്ഥലത്തിന്റെ ഉടമക്കെതിരെയും മോഷക്കുറ്റം ചുമത്തും

റവന്യൂ - പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്പീഡ് ബോട്ടിൽ പരിശോധന നടത്തും. സ്ഥിരം മണൽ കടത്തു കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 

നദീതീര ഗ്രാമസഭകൾ വിളിച്ചു ചേർക്കാനും യോഗത്തിൽ തീരുമാനമായി.രണ്ടാഴ്ച മുമ്പ് തൃപ്രങ്ങോട്, തിരുനാവായ പഞ്ചായത്തുകളിലെ മൂന്ന് കടവുകളിൽ നിന്നായി 300 ലോഡ് മണൽ പൊലിസ് പിടികൂടിയിരുന്നു

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.