മണ്ണുത്തി മുതല്‍ കുതിരാന്‍ വരെയുള്ള റോഡുകള്‍ പലയിടത്തും തകര്‍ന്ന നിലയിൽ

thrissur-palakkad-NH
SHARE

തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ കുതിരാന്‍ വരെയുള്ള റോഡുകള്‍ പലയിടത്തും തകര്‍ന്ന നിലയില്‍. പൊതുതാല്‍പര്യ ഹര്‍ജിക്കു മറുപടിയായി റോഡു പലതവണ നന്നാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ദേശീയപാത അധികൃതര്‍ കുലുങ്ങിയിട്ടില്ല. 

മണ്ണുത്തിയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം ദേശീയപാതയില്‍ റോഡ് ഇല്ല. പട്ടിക്കാട് ചെന്നാലും സ്ഥിതി ഇതുതന്നെ. കുതിരാനില്‍ ചില മിനുക്കുപണികള്‍ നടത്തി യാത്രക്കാരുടെ കണ്ണില്‍ പൊടിയിട്ടു. പൊടി നിറഞ്ഞ ദേശീയപാതയിലൂടെ യാത്രക്കാര്‍ ദുരിത യാത്ര തുടരുകയാണ്.

ദേശീയപാത അധികൃതരുടെ വീഴ്ചകള്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പലതവണ ഹൈക്കോടതി നേരിട്ട് ഇടപ്പെട്ടു. ദേശീയപാത അധികൃതരോട് വിശദീകരണം തേടി. എന്നിട്ടും, റോഡു മാത്രം നേരെയാക്കാന്‍ പല ന്യായങ്ങള്‍ പറഞ്ഞ് ഒഴിയുകയാണ് ദേശീയപാത അധികൃതര്‍.

കുതിരാന്‍ തുരങ്കമാകട്ടെ തുറന്നു കൊടുക്കാന്‍ ഇരിക്കെയാണ് മണ്ണിടിച്ചില്‍ തിരിച്ചടിയായത്. തൃശൂര്‍.. പാലക്കാട് റൂട്ടില്‍ യാത്ര പോകുന്നവരെ സംബന്ധിച്ചിടത്തോളം തൃശൂര്‍ ജില്ലയിലെ യാത്ര ദുരിതമാണ്.

MORE IN NORTH
SHOW MORE