പ്രളയബാധിതമേഖലയില്‍ സൗജന്യചികില്‍സ സഹായവുമായി കോട്ടക്കല്‍ ആര്യവൈദ്യശാല

kottakkal-aryvaidyasala
SHARE

കേരളത്തിന്റെ പ്രളയബാധിതമേഖലയില്‍ സൗജന്യചികില്‍സ സഹായവുമായി കോട്ടക്കല്‍ ആര്യവൈദ്യശാല എത്തുന്നു. പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാംപുകള്‍ക്ക് പുറമെ മൊബൈല്‍ ക്ലിനിക്കും യാത്ര തുടങ്ങി.

ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലൂടെയാണ് മൊബൈല്‍ ക്ലിനിക്കിന്റെ യാത്ര. പിന്നാലെ വയനാട് അടക്കമുളള മറ്റു ജില്ലകളിലുമെത്തും. മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍ ഫ്ലാഗ്ഒാഫ് ചെയ്തു. വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനവും മരുന്നും മൊബൈല്‍ ക്ലിനിക്കിലുണ്ടാകും. പ്രാദേശികതലങ്ങളില്‍ ആവശ്യമുളളിടത്തോളം മരുന്ന് സൗജന്യമായി ആര്യവൈദ്യശാല എത്തിക്കും.

പ്രളയത്തിന് ശേഷം സര്‍ക്കാര്‍ തലത്തില്‍ ആവശ്യപ്പെട്ട മുറക്ക് മരുന്ന് അതാതു സ്ഥലങ്ങളില്‍ ആര്യവൈദ്യശാല എത്തിച്ചു നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്യവൈദ്യശാല ഒരു കോടി രൂപയും ജിവനക്കാര്‍ 15 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.