കൃഷിയിറക്കാനാകാതെ പനമരം പഞ്ചായത്തിലെ പാടശേഖരങ്ങൾ

panamaram-paddy-t
SHARE

പ്രളയത്തിനുശേഷം വന്‍തോതില്‍ മണല്‍ നിറഞ്ഞതിനാല്‍ വയനാട് പനമരം പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കാനാകുന്നില്ല.  നീര്‍വാരത്ത് മാത്രം 150 ഏക്കറിലെ കൃഷിയാണ് പ്രതിസന്ധിയിലായത്. പാടത്തെ മണല്‍ മാറ്റാന്‍ കര്‍ഷകരെ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.

നീര്‍വാരം മണിക്കോട് കല്ലുവയല്‍ പാടശേഖരത്തിലെ 250 ഏക്കറില്‍ 150 ഏക്കറിലും മണല്‍ നിറഞ്ഞു കിടക്കുകയാണ്.

പലരുടെയും വയലില്‍ മൂന്ന് അടിയലധികം ഉയരത്തില്‍ മണല്‍ നിറഞ്ഞു. ഇനി ഈ വര്‍ഷം ഇവിടെ കൃഷി സാധ്യമല്ല. കോരി മാറ്റുന്നതിന് വലിയ തുക ചെലവാകും. ഈ പാടശേഖരങ്ങളിലെ കര്‍ഷകര്‍ ആദ്യ മഴയില്‍ത്തന്നെ കൃഷിയിറക്കിയരുന്നു.പാടം ഇപ്പോള്‍ മരുഭൂമി പോലെയാണ്.

നെല്ല് മാത്രമല്ല ഇഞ്ചിക്കൃഷിയും നശിച്ചു. മണല്‍ കോരി മാറ്റി പ‍ഞ്ചായത്തിനോ റവന്യൂവകുപ്പിനോ ഏറ്റെടുക്കാവുന്നതാണ്. എന്നാല്‍ അതിനുള്ള നടപടികളില്ല. മണല്‍വാരി പുറത്തെത്തിച്ചാല്‍ നിയമനടപടി നേരിടുമെന്ന ഭയവും കര്‍ഷകര്‍ക്കുണ്ട്.

മണല്‍ മാറ്റുന്നതിന് വേണ്ട ഫണ്ട് അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിക്ക് അനുയോജ്യമാക്കാം എന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാല്‍ എപ്പോള്‍ നടപ്പിലാക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.