പേരാമ്പ്രയില്‍ സി.പി.എം ഭരണസമിതി നൽകിയ കെട്ടിടനിര്‍മാണത്തിന് എതിരെ ഡി.വൈ.എഫ്.ഐ

dyfi-kozhicode
SHARE

കോഴിക്കോട് പേരാമ്പ്രയില്‍ സി.പി.എം പഞ്ചായത്ത് ഭരണസമിതി കെട്ടിടനിര്‍മാണത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. രംഗത്ത്.   നഗരത്തില്‍ പണി പുരോഗമിക്കുന്ന ബഹുനിലകെട്ടിടം പൊളിച്ചുനീക്കണമെന്നാണ് ആവശ‌്യം. ചില അവിശുദ്ധ ഇടപാട് നടന്നതായി സംശയിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. 

പഴയത് പൊളിച്ചുനീക്കാതെയാണ് ബഹുനില കെട്ടിടം പണിയുന്നത്. റോഡിനോട് ചേര്‍ന്നുള്ള നിര്‍മാണത്തിന് പാലിക്കേണ്ടതൊന്നും മാനദണ്ഡ‍മായില്ല. പഴയ കെട്ടിടം ഷീറ്റ് കൊണ്ട് മറച്ച് രാപകല്‍ വ്യത്യാസമില്ലാതെ പണി പുരോഗമിക്കുകയാണ്. ഡി.വൈ.എഫ്.ഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി തീരുമാനം പുനപരിശോധിക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സി.പി.എം നേതൃത്വം മൗനം പാലിക്കുന്നതില്‍ സംശയങ്ങളുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

ഹോട്ടല്‍ നിര്‍മാണം സകലനിയമങ്ങളും പാലിച്ചെന്നാണ് കെട്ടിട ഉടമയുടെ വാദം. കൃത്യമായ അനുമതിയുണ്ടായിട്ടും ഡി.വൈ.എഫ്.ഐ ആക്ഷേപം ഉന്നയിക്കുന്നത് ബോധപൂര്‍വമാണ്. പ്രതികരണത്തിനില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്.

MORE IN NORTH
SHOW MORE