കോഴിക്കോട് ഉരുൾപൊട്ടലിൽ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു

kozhikode-landlside
SHARE

കോഴിക്കോട് ആനക്കാംപൊയില്‍ മറിപ്പുഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ റോഡും പാലവും എത്രയും വേഗം പുനര്‍നിര്‍മ്മിക്കാനാണ് ശ്രമം. ചെറുതും വലുതുമായ 17 ഉരുള്‍പൊട്ടലുകളില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് തിരുമ്പാടി പഞ്ചായത്തില്‍ മാത്രം ഉണ്ടായിട്ടുള്ളത്. 

താല്‍ക്കാലികമായി നിര്‍മിച്ച ഈ നടപ്പാലമാണ് ഇവര്‍ക്കിപ്പോള്‍ ഏക ആശ്രയം. അതിസാഹസികമായാണ് സ്ത്രീകളും കുട്ടികളുമെല്ലാം പുഴ കടക്കുന്നത്. ഉരുള്‍പൊട്ടലില്‍ വെള്ളരിമലയുടെ താഴ്ഭാഗം കുത്തിയൊലിച്ചു വന്നതോടെ പുഴ ഗതിമാറി റോഡിലൂടെ ഒഴുകാന്‍ തുടങ്ങി. ഇതാണ് റോഡും പാലവും പൂര്‍ണമായി തകരാന്‍ കാരണം. 

ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ ഒരു മാസത്തിനകം റോഡ് പുനര്‍ നിര്‍മിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. എന്നാല്‍ തോരാത്ത കനത്ത മഴയാണ് പ്രതികൂല ഘടകം. 

പത്ത് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

MORE IN NORTH
SHOW MORE