കുറ്റ്യാടിയില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നത് നിത്യസംഭവം

water-pipe
SHARE

കോഴിക്കോട് കുറ്റ്യാടിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നത് നിത്യസംഭവമാകുന്നു. കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയില്‍ കടേക്കച്ചാല്‍ ഭാഗത്തുള്ള റോഡിലാണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. ഇതോടെ അപകടങ്ങളും ഗതാഗത കുരുക്കും നിത്യസംഭവമാണിവിടെ. 

വാട്ടര്‍ അതോറിറ്റിയുടെ ഈ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ചയായി. അധികൃതരാകട്ടെ തിരിഞ്ഞു നോക്കിയിട്ടില്ല. പുറത്തേക്കെത്തുന്ന വെള്ളം റോഡിലാണ് കെട്ടി നില്‍ക്കുന്നത്. വലിയ കുഴികളാണ് റോഡിലുണ്ടായത്. കഴിഞ്ഞ ദിവസമാണ് ബൈക്ക് കുഴിയില്‍ രണ്ടു പേ‍ര്‍ക്ക് സാരമായി പരുക്കേറ്റത്. 

പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ സമര പരിപാടികളിലേയ്ക്ക് കടക്കാനാണ് നാട്ടുകാരുടെ ആലോചന. 

MORE IN NORTH
SHOW MORE