ആഢ്യന്‍പാറയിലെ ഹൈഡല്‍ ടൂറിസം പദ്ധതി കെ.എസ്.ഇ.ബി ഉപേക്ഷിക്കുന്നു

aadyanpara
SHARE

ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം പ്രാദേശിക നേതൃത്വത്തിനുളള എതിര്‍പ്പിനെ തുടര്‍ന്ന് മലപ്പുറം ആഢ്യന്‍പാറയിലെ ഹൈഡല്‍ ടൂറിസം പദ്ധതി കെ.എസ്.ഇ.ബി ഉപേക്ഷിക്കുന്നു. മൂന്നു കോടി രൂപയിലധികം ചെലവഴിച്ച ശേഷമാണ് പദ്ധതി വേണ്ടന്ന് വക്കുന്നത്. 

ആഢ്യന്‍പാറയിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഹൈഡല്‍ ടൂറിസം പദ്ധതി കെ.എസ്.ഇ.ബി  പ്രഖ്യാപിച്ചത്. സഞ്ചാരികള്‍ക്ക് തടയണ മുതല്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്ന പ്രദേശങ്ങള്‍ വരെ ചുറ്റി സഞ്ചരിച്ചു കാണാന്‍ റോഡും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് കോടികള്‍ ചിലവഴിച്ചു കഴിഞ്ഞു. പവര്‍ ഹൗസിനടുത്തും സഞ്ചാരികള്‍ക്ക് വേണ്ടി പ്രത്യേക സൗകര്യമൊരുക്കി. മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി ഹൈഡല്‍ ടൂറിസം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് രാഷ്ട്രീയ അസഹിഷ്ണുതയുടെ പേരില്‍ പദ്ധതി ഉപേക്ഷിക്കുന്നത്. . 

ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് പദ്ധതി പ്രദേശം ചുറ്റിക്കാണുന്നതിന് ആഢ്യന്‍പാറയില്‍ എത്തിച്ച ബഗ്ഗി കക്കയം ഡാമിലേക്ക് കൊണ്ടുപോയി. ബഗ്ഗി കടത്തിക്കൊണ്ടുപോവുന്നത് തടഞ്ഞ പി.കെ. ബഷീര്‍ എം.എല്‍.എക്ക് ഒരു മാസത്തിനകം തിരികെ എത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും. ബഗ്ഗി തിരികെയെത്തിച്ചില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടു മാസം മുന്‍പ് നിര്‍ത്തിവച്ച വൈദ്യുതി ഉല്‍പാദനവും പുനരാരംഭിക്കാനായില്ല.  

MORE IN NORTH
SHOW MORE