മംഗള്‍യാനെക്കുറിച്ചുള്ള നാടകം അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

mangalyan-t
SHARE

ചൊവ്വാ പര്യവേഷണ വാഹനമായ മംഗള്‍യാനെക്കുറിച്ചുള്ള നാടകം അവതരിപ്പിച്ച് ബാലുശേരി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. കോഴിക്കോട് ടൗണ്‍ ഹാളില്‍ തിങ്ങി നിറഞ്ഞ സദസിനു മുന്നിലാണ് കുട്ടികള്‍ നാടകം അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തിന്‍റെ എജ്യൂകെയര്‍ പദ്ധതിയുടെ ഭാഗമായാണ് നാടകാവതരണം. 

ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്‍റെ കഥ പറയുകയാണ് എന്ന് സ്വന്തം മംഗള്‍യാന്‍ എന്ന നാടകത്തിലൂടെ . ചൊവ്വയിലേയ്ക്ക് മംഗള്‍യാന്‍ എത്തുന്നതും നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളും മറ്റു രാജ്യങ്ങളും അയച്ച ഉപഗ്രഹങ്ങളെ മംഗള്‍യാന്‍ കാണുന്നതും പരിചയപ്പെടുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ തന്നെ കഥാപാത്രങ്ങളാകുന്നു എന്ന അപൂര്‍വ്വതയും നാടകത്തിനുണ്ട്. 

മംഗള്‍യാന്‍ അടക്കമുള്ള ഉപഗ്രങ്ങളെക്കുറിച്ചും ബഹിരാകാശ ഗവേഷണ രംഗത്തെ രാജ്യത്തിന്‍റെ നേട്ടത്തെക്കുറിച്ചുമുള്ള പുത്തന്‍ അറിവുകളാണ് നാടകത്തിലൂടെ പങ്കുവെയ്ക്കുന്നത്. 

MORE IN NORTH
SHOW MORE