മനം കുളിര്‍പ്പിക്കുന്ന കാഴ്ച്ചകളുമായി അച്ചന്‍കല്ല് വെള്ളച്ചാട്ടം

water-fall-t
SHARE

കാസർകോട് ജില്ലയിൽ അധികമാരും അറിയാത്ത പ്രകൃതിരമണീയമായ ഒരു വെള്ളച്ചാട്ടമുണ്ട്. കൊന്നക്കാടിനടുത്ത് അച്ചന്‍കല്ല് വെള്ളച്ചാട്ടം. മലയോരമേഖലയിലെ ഈ വെള്ളച്ചാട്ടാത്തിന്റ കാഴ്ചകളാണ് ഇനി പുലര്‍വേളയില്‍ 

കാസര്‍കോട് ജില്ലയിലെ മലയോര ഗ്രാമമാണ് കൊന്നക്കാട്. കോട്ടഞ്ചേരി മലകള്‍ അതിരിടുന്ന കാര്‍ഷിക ഗ്രാമം. ഇവിടെ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരമുണ്ട് അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിലേയ്ക്ക്.

കര്‍ണാടകയില്‍ നിന്ന് ഉത്ഭവിച്ച് കാസര്‍കോടിനെ സമ്പന്നമാക്കുന്ന ചൈത്രവാഹിനിപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം. മലമുകളില്‍ നിന്ന്

രണ്ടു ഭാഗങ്ങളായി പാറയില്‍ തട്ടി ചിതറിയൊഴുകും ഇവിടെ ചൈത്രവാഹിനി. പാറക്കെട്ടില്‍ നിന്ന് വെള്ളം കുത്തനെ താഴേയ്ക്ക് പതിക്കുന്നു. തിമിർത്തുപെയ്ത മഴ ഒഴുക്കിന് കൂടുതൽ ശക്തി നൽകിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് വിനോദസഞ്ചാരികൾ ഇവിടേയ്ക്ക് എത്തുന്നത്. കൂടുതലും യുവാക്കൾ. ഞയറാഴ്ചയും, മറ്റ് അവധിദിനങ്ങളിലും സഞ്ചാരികൾ കൂട്ടത്തോടെയെത്തുന്നു. ഇടദിവസങ്ങളില്‍ ചെറുസംഘങ്ങള്‍ വന്നുപോകും. 

ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. വിനോദസഞ്ചാര വകുപ്പ് ഈ മേഖലയിലേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന് വ്യക്തം. ബളാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

സ്വഛമായി പ്രകൃതിയോടൊപ്പം അല്‍പസമയം ആഗ്രഹിക്കുന്നവര്‍ക്ക് അച്ചന്‍കല്ലിലേയ്ക്കു വരാം. ഇവിടെ ചൈത്രവാഹിനി തിമിര്‍ത്തൊഴുകുകയാണ്. കാടിന്റെ വന്യതയിലൂടെ കാസര്‍കോടിന് ജലസമൃദ്ധിയേകാന്‍. ആ കാഴ്ചകളില്‍ മനം കുളിര്‍പ്പിച്ചു മടങ്ങാം.

MORE IN NORTH
SHOW MORE