കീഴാറ്റൂർ ബൈപാസ് അലൈൻമെന്റിനെതിരെ സിപിഎം പ്രചാരണം

keezhaatoor
SHARE

കീഴാറ്റൂര്‍ വയല്‍ ഒഴിവാക്കി വയല്‍ക്കിളി പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിന് മുന്‍പിലവതരിപ്പിച്ച പുതിയ ബൈപാസ് അലൈൻമെന്റിനെതിരെയും പ്രചാരണം നടത്തി സിപിഎം. വയലില്‍നിന്ന് ബൈപാസ് കരയിലേക്ക് മാറ്റിയാല്‍ നിരവധി വീടുകള്‍ നഷ്ടപ്പെടുമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്. കേന്ദ്രസംഘത്തിന്റെ പ്രഖ്യാപനം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്നും ആരോപണമുണ്ട്.  

സിപിഎം കീഴാറ്റൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബിജുമോന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രമാണിത്. വയല്‍വഴി ബൈപാസ് കടന്നുപോയാല്‍ ഒരു വീടും നഷ്ടമാകില്ല. ബിജെപി എസ്ഡിപിഐ പിന്തുണയോടെ വയല്‍ക്കിളികളുടെ നിര്‍ദേശപ്രകാരം കരയിലേക്ക് ബൈപാസ് മാറ്റിയാല്‍ 200 വീടുകള്‍ കുടിയൊഴിപ്പിക്കപ്പെടും. ഇങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബൈപാസിനായി ചൂണ്ടികാണിക്കുന്ന സ്ഥലം ഏറ്റെടുത്ത് കൊടുക്കുമെന്ന സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപനവും മറന്നാണ് പ്രചാരണം. 

കേന്ദ്രസംഘത്തിന്റെ നിയമനത്തെക്കുറിച്ച് വ്യക്തമാക്കാത്തതും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. എന്നാല്‍ നിലവിലുള്ള ദേശീയപാത വികസനവും കൂവോട് വഴിയുള്ള ചില നിർദ്ദേശങ്ങളുമാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതെന്ന് വയല്‍ക്കിളികള്‍ പറയുന്നു. ‍കേന്ദ്രമന്ത്രി വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തിയ അതേദിവസംതന്നെ കീഴാറ്റൂരില്‍ നടന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും അലൈൻമെന്റ് മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. 

MORE IN NORTH
SHOW MORE