ഹൈടെക് സെന്‍ട്രല്‍ ജയിലിന്റെ നിര്‍മാണം പാതിവഴിയിൽ

jail
SHARE

മലപ്പുറം തവനൂരിലെ ഹൈടെക് സെന്‍ട്രല്‍ ജയിലിന്റെ നിര്‍മാണം പാതിവഴിയില്‍. രണ്ടാം ഘട്ട നിര്‍മാണത്തിനായി 14 കോടി രൂപ ജയില്‍ വകുപ്പ് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചെങ്കിലും തുടര്‍നടപടി ഇല്ലാത്തതാണ് നിര്‍മാണം വൈകാന്‍ കാരണം.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് തവനൂരില്‍ എട്ടേക്കറില്‍ ഹൈടെക്ക് സെന്‍ട്രല്‍ ജയിലിന്റെ പണി ആരംഭിച്ചത്. 17 കോടി രൂപ ചെലവില്‍ 350 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്നതരത്തിലാണ് ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്.എന്നാല്‍ വൈദ്യുതീകരണം ഉള്‍പ്പടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല.ജയിലേക്കുള്ള വഴിയാണിത്.പുല്ലും കാടും നിറഞ്ഞു കിടക്കുന്നു.രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ വര്‍ഷം ഫെബ്രവരിയില്‍ ജയില്‍ വകുപ്പ് 14 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് നല്‍കിയതാണ്.

എസ്റ്റിമേറ്റ് തയാറാക്കാത്തതിനാല്‍ നിര്‍മാണം നീളുകയാണ്.മൂന്നു നിലകളില്‍ ആയിരം തടവുകാര പാര്‍പ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. .രണ്ടാം ഘട്ടത്തില്‍ അടുക്കള, ഒാഫിസ്, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് എന്നിവയാണ് നിര്‍മിക്കേണ്ടത്.മലപ്പുറത്ത് തിരൂര്‍, മഞ്ചേരി, പൊന്നാനി, പെരിന്തല്‍ മണ്ണ എന്നിവിടങ്ങളില്‍ സബ് ജയിലുകളാണുളളത്.തടവുപുള്ളികളുടെ എണ്ണം കൂടുമ്പോള്‍ മറ്റ് ജില്ലകളിലെ ജയിലുകളിലേക്കാണ്   ഇവരെ അയക്കുന്നത്.

MORE IN NORTH
SHOW MORE