വെസ്റ്റ് നൈല്‍ വൈറസ്: ശുചീകരണം ഊർജിതം

virus
SHARE

വെസ്റ്റ് നൈല്‍ വൈറസ് ബാധ കോഴിക്കോട്  സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൊതുകു നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കണം നടത്താനും ശ്രമിക്കും.

പാവങ്ങാട് വേങ്ങേരിയിലാണ് 24 കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ മേഖലയും പരിസരവും വൃത്തിയാക്കുകയാണ് പ്രാഥമിക ലക്ഷ്യം. ക്യൂലക്സ് കൊതുകുകളാണ് വൈറസ് വാഹികള്‍. ഫോഗിങ് ആണ് ഇത്തരം കൊതുകുകളെ ഇല്ലാതാക്കാന്‍ അനുയോജ്യമായ മാര്‍ഗം. കനത്ത മഴയില്‍ പലയിടത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇത് കൂടി ഒഴിവാക്കിയെങ്കിലേ രോഗം പകരാതിരിക്കൂ.

പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കും. ആവശ്യമെങ്കില്‍ രക്തം പുണെ വൈറോളജി ലാബിലേയ്ക്കയ്ക്കും. ആശങ്കപ്പെടാനൊന്നുമില്ലെങ്കിലും കരുതലില്ലെങ്കില്‍ രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

MORE IN NORTH
SHOW MORE