നിരങ്ങിനീങ്ങി ലൈഫ് മിഷന്‍ പദ്ധതി

life-mission
SHARE

പാര്‍പ്പിടനിര്‍മാണത്തിന് സ്ഥലം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് നഗരസഭയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടം താളംതെറ്റി.  സൗജന്യനിരക്കില്‍ ഭൂമി ലഭിക്കാന്‍ സ്വകാര്യവ്യക്തികളെ സമീപിക്കാനൊരുങ്ങുകയാണ് നഗരസഭ.

പദ്ധതിയുടെ മൂന്നാംഘട്ടമാണ് ഭൂരഹിതരായുള്ളവര്‍ക്ക് വീടുനിര്‍മിച്ചു നല്‍കുന്നത്. എന്നാല്‍ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുള്ളതിനാല്‍ ആവശ്യത്തിന് ഭൂമി നഗരസഭാ പരിധിയില്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നഗരസഭ കണ്ടെത്തിയ സ്ഥലം നിമയകുരുക്കിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെയാണ് നിര്‍മാണം അനിശ്ചിതമായി നീണ്ടത്. പദ്ധതിക്കായി സൗജന്യനിരക്കില്‍ ഭൂമി നല്‍കാന്‍ ചില സ്വകാര്യവ്യക്തികള്‍ മുന്നോട്ടുവന്നതാണ്  ഏക ആശ്വാസം.

സ്ഥലം വിട്ടുനല്‍കാന്‍ താല്‍പര്യമുള്ളവരുമായി  ചര്‍ച്ച നടത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി ആകെ അയ്യായിരം വീടുകളാണ് ലൈഫ് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

MORE IN NORTH
SHOW MORE