ഇന്റര്‍നാഷണല്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് സമാപനം

kayaking-new
SHARE

കാലവര്‍ഷം കനക്കുന്നതിനിടെയുള്ള പ്രതിസന്ധിയിലും തുഴയെറിഞ്ഞുള്ള അഞ്ചുനാള്‍ നീണ്ട ആവേശത്തിന് സമാപനം. കോഴി‍ക്കോട് ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പാണ് പൂര്‍ത്തിയായത്. മഴക്കാലത്തെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ അടയാളം കൂടിയായിരുന്നു ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മല്‍സരം.  

ഇരുവഞ്ഞിപ്പുഴയിലെ തുഴയാവേശം മലയോര ജനതയുടെ മനസിലാണ് ഇടംപിടിച്ചത്. ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍. പുഴയുടെ കയങ്ങളില്‍ കയാക്കിങ് വിനോദത്തിന് മറ്റെവിടെയും കാണാത്ത പ്രത്യേകത. സാഹസികത. അങ്ങനെ നീളുന്നു മഴയൊഴിയാത്ത കാലത്തും നമ്മുടെ നാട്ടിലെ വിനോദസഞ്ചാര വിശേഷങ്ങള്‍. കയാക്കിങ് താരങ്ങള്‍ കരളുറപ്പോടെ തുഴയെറിഞ്ഞപ്പോള്‍ കനത്ത മഴയെ അവഗണിച്ചും കരയിലുള്ളവര്‍ക്ക് ആവേശം. 

പ്രഫഷനല്‍ വിഭാഗത്തില്‍ ആദ്യം മുതല്‍ ലോകോത്തര താരങ്ങള്‍ തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് മല്‍സരം പലതും ഫോട്ടോ ഫിനിഷിലാണ് കലാശിച്ചത്. മൈക്ക് ഡോസന്‍, മാര്‍ട്ടിന് വെഗ്മാന്‍ തുടങ്ങിയവരുടെ മറക്കാനാവാത്ത പ്രകടനം. അഞ്ച് വനിതകളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. തദ്ദേശീയ താരങ്ങള്‍ക്കും വേണ്ടത്ര അവസരം കിട്ടി. താരങ്ങള്‍, പരിശീലകര്‍, സഹായികള്‍ തുടങ്ങി ഏവരുടെയും മനസില്‍ സംഘാടനത്തെക്കുറിച്ചും നല്ലത് മാത്രം. 

...................

MORE IN NORTH
SHOW MORE