ഹൈടെക് സ്കൂൾ കെട്ടിട നിര്‍മ്മാണം ഇഴയുന്നു

model-school
SHARE

വയനാട് ലക്കിടിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനു വേണ്ടിയുള്ള ഹൈടെക് ബഹുനില കെട്ടിടനിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നു.  അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് മലബാര്‍ മേഖലയിലെ  പട്ടികവര്‍ഗവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നത്.

വയനാട്ടിലെ അഞ്ച് റ‍സിഡന്‍ഷ്യല്‍ സ്കൂളുകളില്‍ മികച്ചതാണ് പൂക്കോട് പ്രവര്‍ത്തിക്കുന്നത്. മൂന്നൂറോളം കുട്ടികള്‍ ഇവിടെപഠിക്കുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഹോസ്റ്റല്‍ മുറിയിലൊക്കെയാണ് പഠനം. സ്കൂളിന് തൊട്ടടുത്ത് തന്നെയാണ് ഇന്റര്‍ഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റിന്റെ കീഴില്‍ ബഹുനിലകെട്ടിടപദ്ധതി വന്നത്.

ഇത് യാഥാര്‍ഥ്യമായാല്‍ നിലിവിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമായിരുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് അ‍ഞ്ചുവര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തികിരച്ചിട്ടില്ല. നിര്‍മ്മാണ ഏജന്‍സിക്ക് ഫണ്ട് കിട്ടാത്തതാണ് കാരണം പറയുന്നത്. അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. പത്താംതരത്തില്‍ മികച്ച വിജയം നേടുന്ന എം.ആര്‍.എസാണിത്. വന്യമ‍ൃഗഭീഷണി നിലനില്‍ക്കുന്ന സ്കൂളിന് ഒരു സുരക്ഷാഭിത്തി പോലും നിര്‍മ്മിച്ചിട്ടില്ല. 

MORE IN NORTH
SHOW MORE