വായ്പ എടുക്കാതെ നി‌‍ർധന കുടുംബം ജപ്തിഭിഷണിയിൽ

loan
SHARE

പാലക്കാട് ഒറ്റപ്പാലം പത്തിരിപ്പാലയ്ക്കു സമീപം മണ്ണൂരിൽ ബാങ്ക് വായ്പ എടുക്കാത്ത നിര്‍ധന കുടുംബം ജപ്തി ഭീഷണി നേരിടുന്നു. വില്ലേജ് ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഇഎംഎസ് ഭവന പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം മാറിപ്പോയതാണ് കാരണം. 

ഇത് മണ്ണൂർ കോഴിച്ചുണ്ട എരഞ്ഞിപ്പറമ്പിൽ അപ്പുക്കുട്ടൻ. മരം വെട്ടുതൊഴിലാളിയാണ്. 2012 ലാണ് അപ്പുക്കുട്ടൻ ഉൾപ്പെടെ 12 കുടുംബങ്ങൾക്ക് മണ്ണൂർ പഞ്ചായത്ത് മൂന്നര സെന്റ് വീതം വീടുവയ്ക്കാന്‍ ഭൂമി അനുവദിച്ചത്. വില്ലേജ് ഓഫീസർ കാണിച്ചു കൊടുത്ത സ്ഥലത്ത് അപ്പുകുട്ടന്‍ വീടും വച്ചു. ഒരാഴ്ച മുൻപ് വില്ലേജ് ഓഫീസിൽ പോയപ്പോഴാണ് വായ്പാ കുടിശികയുളള വിവരം അപ്പുക്കുട്ടന്‍ അറിയുന്നത്. നികുതി അടയ്ക്കാനുമാകില്ല. ഇതന്വേഷിച്ചപ്പോഴാണ് വില്ലേജ് ജീവനക്കാരുടെ വീഴ്ച ബോധ്യമായത്. സമീപവാസിയായ ശ്രീജയുടെ ഭൂമിയാണ് അപ്പുക്കുട്ടന് നല്‍കിയത്. ശ്രീജ എടുത്ത ബാങ്ക് വായ്പയാണ് അപ്പുക്കുട്ടന് വിനയായത്.

  മൂന്നു ലക്ഷം രൂപയാണ് ബാങ്ക് കുടിശിക. ഇത് അടച്ചു തീർക്കാൻ വായ്പ എടുത്ത ശ്രീജ തയ്യാറല്ല. പഞ്ചായത്തും വില്ലേജ് ഓഫീസറും കയ്യൊഴിഞ്ഞു. ഇതുവരെ ഭൂമിയുടെ സ്കെച്ച് പോലും നല്‍കാെത വില്ലേജ് ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചക്ക് ഉത്തരമേതുമില്ലാതെ വിഷമിക്കുകയാണ് അപ്പുക്കുട്ടന്റെ കുടുംബം.

MORE IN NORTH
SHOW MORE