നാടിന്റെ ആഘോഷമായി ചെറുവത്തൂരില്‍ മഴപ്പൊലിമ

mazhapolima-t
SHARE

നാടിന്റെ ആഘോഷമായി കാസര്‍കോട് ചെറുവത്തൂരില്‍ മഴപ്പൊലിമ. ചെറുവത്തൂര്‍ പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്നാണ് പുതിയകണ്ടം പാടശേഖരത്തില്‍ കാര്‍ഷികോല്‍സവം സംഘടിപ്പിച്ചത്. 

കൃഷിയെ പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേറാണ് ചോറ് എന്ന സന്ദേശവുമായായിരുന്നു  മഴപ്പൊലിമ ആഘോഷം. ആദ്യമൊന്നു മടിച്ചുനിന്നവരും മഴ കൊള്ളാതെ കുടയിൽ ഒതുങ്ങി നിന്നവരും പതിയെ വയലിലേയ്ക്കക്കു ഇറങ്ങി. 

വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മഴ നൃത്തവും, ചളിക്കണ്ടത്തിലെ വടംവലിയും, ബലൂൺ പൊട്ടിക്കലുമെല്ലാം മഴപ്പൊലിമക്ക് കൂടുതൽ  പൊലിമയേകി.   

നാടൻ പാട്ടുകളുടെ ഈണത്തിന്റെ അകമ്പടിയോടെ എല്ലാവരും ചേർന്നു വയലിൽ ഞാറു പാകി. കഞ്ഞിയും ചക്കപ്പുഴുക്കുമുൾപ്പെടെയുള്ള നാടൻ വിഭവങ്ങളുമുണ്ടായിരുന്നു.  

MORE IN NORTH
SHOW MORE