നിപ്പ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഓര്‍മയ്ക്കായി ഒരു ലൈബ്രറി

lini-library-t
SHARE

കോഴിക്കോട് നിപ്പ ബാധിച്ച രോഗിയെ ചികില്‍സയ്ക്കുന്നതിനിെട മരിച്ച നഴ്സ് ലിനിയുടെ ഓര്‍മയ്ക്കായി തൃശൂരില്‍ ഒരു ലൈബ്രറി. ഏങ്ങണ്ടിയൂര്‍ എം.ഐ. ആശുപത്രിയിലാണ്  ലൈബ്രറി തുടങ്ങിയത്. 

ഏങ്ങണ്ടിയൂര്‍ എം.ഐ. ആശുപത്രിയില്‍ എത്തിയാല്‍ കോഴിക്കോട്ട് മരിച്ച നഴ്സ് ലിനിയുടെ ചിത്രമുള്ള അലമാരകള്‍ കാണാം. ഇതിനകത്ത് നിറയെ പുസ്തകങ്ങളും. ആതുരശുശ്രൂഷയുടെ മഹത്തായ മാതൃകയായ ലിനിയുടെ ഓര്‍മ എപ്പോഴും നിലനിര്‍ത്താനാണ് ഈ ലൈബ്രററി. എഴുന്നൂറോളം പുസ്തകങ്ങള്‍. നോവലുണ്ട്. കവിതയുണ്ട്. ചെറുക്കഥകളുണ്ട്. ഈ ആശുപത്രിയില്‍ കിടത്തി ചികില്‍സയ്ക്കു വരുന്ന രോഗികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കും. ആശുപത്രി വിടുമ്പോള്‍ പുസ്തകങ്ങള്‍ മടക്കി വാങ്ങും. ചികില്‍സയ്ക്കിടെ ലഭിക്കുന്ന സമയങ്ങളില്‍ രോഗികളേയും കൂട്ടിരിപ്പുകാരേയും വായിപ്പിക്കാന്‍ കൂടിയാണ് ഈ ശ്രമം. 

ഈ ലൈബ്രററി വിപുലപ്പെടുത്താന്‍ നഴ്സുമാരുടെ കൂട്ടായ്മയും നിരന്തരം പരിശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം, ലിനിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുകയാണ് ഈ പരിശ്രമത്തിന്റെ ഉദ്ദേശ്യം.

MORE IN NORTH
SHOW MORE