പാലക്കാട് തൃത്താലയിലെ ശുദ്ധജല പദ്ധതി വിപുലീകരണം പൂർത്തിയാകുന്നു

Thumb Image
SHARE

പാലക്കാട് തൃത്താല മുടവന്നൂരിലെ പാവറട്ടി ശുദ്ധജല വിതരണ പദ്ധതി വിപുലീകരണം പൂർത്തിയാകുന്നു. തൃശൂർ പാലക്കാട് ജില്ലകളിലായി പന്ത്രണ്ടു പഞ്ചായത്തുകളിലെ മൂന്ന് ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് മുടങ്ങാതെ വെള്ളം നൽകാൻ കഴിയുന്ന ബൃഹത് പദ്ധതിയാണിത്. 

തൃത്താല മുടവന്നൂർ കുന്നിന് മുകളില്‍ നിലവിലുള്ള പ്ലാന്റിനു സമീപം തന്നെയാണ് പുതിയ ജലസംഭരണശാല. ശുദ്ധജലം എടുക്കുന്നതിന് ഭാരതപ്പുഴയിൽ പുതിയ കിണറിന്റെ നിർമ്മാണവും പൂർത്തിയായി. ഇനി വൈദ്യുതി കണക്ഷന്‍ കൂടിലഭിച്ചാല്‍ മാത്രം മതി. വൈദ്യുതി വിതരണ പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ പദ്ധതി ഉടന്‍ കമ്മീഷൻ ചെയ്യുമെന്ന് വി.ടി.ബലറാം എം.എൽ.എ പറഞ്ഞു.

33 ദശലക്ഷം ലീറ്റർ ശുദ്ധജലം തൃശൂര്‍ പാലക്കാട് ജില്ലകളിലെ 12 പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യാൻ സാധിക്കും. മൂന്ന് ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് മുടങ്ങാതെ വെള്ളം നൽകാനാകുന്ന പദ്ധതിയാണിത്. പത്തരകോടി രൂപയുടെ സിവിൽ വർക്ക് പൂർത്തീകരിച്ചു കഴിഞ്ഞു. 17.25 കോടി രൂപയാണ് പദ്ധതി ചെലവ്. 

MORE IN NORTH
SHOW MORE