മാങ്കുറുശ്ശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു

mankurisi-accident-t
SHARE

പാലക്കാട് മാങ്കുറുശ്ശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. പൊന്നാനി സ്വദേശി ആഷിഖാണ് മരിച്ചത്. ഒരു മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിയ അഷിഖിനെ കഠിനശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

പാലക്കാട് ഒറ്റപ്പാലം സംസ്ഥാന പാതയിൽ മാങ്കുറുശിയിലായിരുന്നു അപകടം... പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോയ ലോറിയും എതിരെ വന്ന കാറുമാണ് കൂട്ടിയിയിടിച്ചത്.ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയ നിലയിലായതിനാൽ കാർ.  ഡ്രൈവറെ പുറത്തെടുക്കാൻ ഏറെ ബുദ്ധിമുട്ടി. പാലക്കാടു നിന്ന്അഗ്നിശമനസേനയെത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറി ഉയർത്തി കാർ പുറത്തേക്ക് വലിച്ചു നീക്കുകയായിരുന്നു. . 

ഡ്രൈവർ മലപ്പുറം പൊന്നാനി സ്വദേശി ആഷിഖിനെ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മഴയും വളവും കാറിന്റെ നിയന്ത്രണം തെറ്റിച്ചതാകാമെന്നാണ് സൂചന. അപകടത്തെ തുടർന്ന്ഒന്നര മണിക്കൂറോളം സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. മങ്കര പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തി നൊപ്പമുണ്ടായിരുന്നു. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.